തിരുവനന്തപുരം: ജീവനക്കാരുടെ മനോവീര്യം കെടുത്തി പീഡിപ്പിക്കുന്ന വിജിലൻസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാർ എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ ബുധനാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.
ചെമ്പനോട് വില്ലേജിൽ കർഷകൻ ആത്മഹത്യ െചയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ റവന്യൂ ജീവനക്കാരെയും അഴിമതിക്കാരായി ചിത്രീകരിച്ച് വിേല്ലജ് ഒാഫിസുകളിൽ റെയ്ഡ് നടത്തി വിജിലൻസ് പീഡിപ്പിക്കുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വകുപ്പിൽ നിലനിൽക്കുന്ന നടപടിക്രമങ്ങളിലെ നൂലാമാലകളാണ് പൗരന് മിക്കപ്പോഴും നീതിനിഷേധിക്കപ്പെടാൻ കാരണം. എന്നാൽ ഇതിെൻറ ഉത്തരവാദിത്തം താഴെത്തട്ടിെല ജീവനക്കാരാണ് ഏൽേക്കണ്ടിവരുന്നത്. 68ലെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കാത്തതും ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയും റീസർേവയിലെ അപാകതകളുമാണ് വില്ലേജ് ഒാഫിസുകളിലെ പ്രതിസന്ധിക്ക് കാരണം. അതിന് ജീവനക്കാരെ ബലിയാടാക്കാൻ പാടിെല്ലന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.