കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഉദ്യോഗസ്ഥർ രേഖകൾ നൽകുമ്പോൾ പേ ജ് ഒന്നിന് രണ്ടുരൂപ നിരക്കിൽ മാത്രമേ ഇൗടാക്കാവൂവെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ ഉത ്തരവിട്ടു. റവന്യൂ വകുപ്പ് സ്കെച്ച്, പ്ലാൻ എന്നിവ നൽകുമ്പോൾ 500 രൂപയും ജി.എസ്.ടിയും ഈടാക്കുന്നത് ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലിലാണ് മുഖ്യ വിവരാവകാശ കമീഷണർ വിൻസെൻ എം.പോൾ അധ്യക്ഷനായ ഫുൾബെഞ്ചിെൻറ സുപ്രധാന ഉത്തരവ്. 90 ദിവസത്തിനകം വ്യക്തമായ ഉത്തരവ് ഇക്കാര്യത്തിൽ പുറപ്പെടുവിക്കാൻ പൊതുഭരണ വകുപ്പിന് കമീഷൻ നിർദേശം നൽകി.
സുപ്രീംകോടതി വിധിപ്രകാരം അഞ്ച് രൂപയിൽ കൂടുതൽ ആർ.ടി.ഐ അപേക്ഷയിൽ രേഖകളുടെ ചെലവിനത്തിൽ ഈടാക്കരുതെന്ന നിർദേശവും കമീഷൻ ഉത്തരവിലുണ്ട്.
തോപ്പുംപടി രാമേശ്വരം വില്ലേജിലെ ഏതാനും സർവേ നമ്പറുകളിലെ സ്കെച്ച് ആവശ്യപ്പെട്ട് കരുവേലിപ്പടി സ്വദേശി പി.എക്സ്. ജേക്കബ് സമർപ്പിച്ച പരാതിയാണ് ഉത്തരവിന് കാരണമായത്. ബി.പി.എൽ വിഭാഗത്തിൽപെട്ട ആളായതിനാൽ സൗജന്യമായി വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരാകരിച്ചെന്നും കോർപറേഷൻ സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ഹാജരാകാത്തതിനാൽ സ്കെച്ച് ഒന്നിന് 571 രൂപ വീതം 3426 രൂപ അടയ്ക്കാൻ നിർദേശിച്ചെന്നുമാണ് പരാതിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.