അമ്പലപ്പുഴ: ‘മാപ്പുനൽകുക...നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല...’കരുമാടി സ്വദേശി മധുകുമാറിെൻറ വീടിെൻറ ഗേറ്റിൽ വ്യാഴാഴ്ച രാവിലെ കണ്ട കത്തിലെ വരികളാണിത്. ഒപ്പം കഴിഞ്ഞദിവസം വീട്ടിൽനിന്ന് മോഷണംപോയ ഒന്നര പവെൻറ ആഭരണങ്ങളുമുണ്ട്. കുറ്റബോധത്താൽ മോഷണമുതൽ തിരികെ നൽകിയ അജ്ഞാതനായ മോഷ്ടാവ് നാട്ടിലെ താരമായി.
ചൊവ്വാഴ്ചയാണ് തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വരസുധയിൽ മധുകുമാർ കുടുംബസമേതം കരുവാറ്റയിലെ ബന്ധുവീട്ടിലേക്ക് പോയത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പിറ്റേന്ന് തിരിച്ചെത്തിയപ്പോൾ വീടിെൻറ പിൻഭാഗത്തെ വാതിൽ പൊളിഞ്ഞനിലയിൽ കണ്ടു. അലമാര കുത്തിത്തുറന്ന് മധുകുമാറിെൻറ ഭാര്യ റീനയുടെ മോതിരവും കമ്മലും ലോക്കറ്റുമുൾപ്പെടെ ഒന്നര പവനാണ് മോഷ്ടിച്ചത്.
അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പും നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിെടയാണ് സ്വർണം ഒരുഗ്രാംപോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളൻ വീട്ടുമുറ്റത്തെത്തിച്ചത്. കളവുപോയ മുതൽ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കുടുംബം പരാതി പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.