താമരശ്ശേരി: തോക്കുമായത്തെിയ രണ്ടു പേര്‍ മാവോവാദികള്‍ ചമഞ്ഞ് വൃദ്ധ ദമ്പതികളെ ഭീഷണിപ്പെടുത്തി എട്ടര പവന്‍ ആഭരണം കവര്‍ന്നു. കോടഞ്ചേരി പഞ്ചായത്തിലെ മുറംമ്പാത്തിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതോടെ പയ്യാനിക്കുഴിപ്പില്‍ അഗസ്റ്റിന്‍, ഭാര്യ ഗ്രേസി എന്നിവരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്.
മാവോവാദികളാണെന്നും അരി വേണമെന്നും പറഞ്ഞാണ് ഇവര്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം വൃദ്ധ ദമ്പതികളെ കെട്ടിയിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. ഇവര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ ബഹളം വെച്ചതിനെതുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.