പാലക്കാട്: ആർ.ആർ.ബി പരീക്ഷ സമയത്തെ തിരക്ക് ഒഴിവാക്കാൻ ട്രെയിനുകൾക്ക് ഒരു അധിക കോച്ച് അനുവദിച്ചു. എറണാകുളം-കണ്ണൂർ എക്സ്പ്രസിന് മാർച്ച് രണ്ട് മുതൽ 18 വരെയും കണ്ണൂർ-എറണാകുളം എക്സ്പ്രസിന് മാർച്ച് നാല് മുതൽ 20 വരെയും ആലപ്പുഴ-കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസുകൾക്ക് മാർച്ച് മൂന്നു മുതൽ 19 വരെയും ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ചാണ് അനുവദിച്ചത്.
തിരുവനന്തപുരം- കോഴിക്കോട്- തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസിന് വ്യാഴാഴ്ച ഒരു അധിക ചെയർകാർ കോച്ച് താൽക്കാലികമായി അനുവദിച്ചു. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിന് വ്യാഴാഴ്ചയും മാർച്ച് മൂന്നിനും മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന് മാർച്ച് രണ്ടിനും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു.
പാലക്കാട്: ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ മാർച്ച് എട്ടിന് പൂർണമായി റദ്ദാക്കി. മാർച്ച് ഒമ്പതിനുള്ള കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ പാലക്കാട് ജങ്ഷനിൽ അവസാനിപ്പിക്കും. ഈ ട്രെയിൻ പാലക്കാടിനും ഷൊർണൂരിനുമിടയിൽ സർവിസ് നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.