സ്കൂളിൽ വർഗീയത നിറഞ്ഞ പുസ്തകം വിതരണം ചെയ്​തത്​ വിവാദമായി

കൊയിലാണ്ടി: സ്കോളർഷിപ്​ പരീക്ഷയുടെ മറവിൽ സ്കൂളിലെ കുട്ടികൾക്ക്​ ഹൈന്ദവ വർഗീയ പരാമർശങ്ങൾ നിറഞ്ഞ പുസ്തകം നൽകിയത്​ വിവാദമായി. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ്  വിദ്യാനികേതൻ സംസ്കൃതിജ്ഞാനം പരീക്ഷക്ക് റഫറൻസിനായി സംഘ്​പരിവാർ ആശയങ്ങൾ നിറഞ്ഞ പുസ്തകങ്ങൾ നൽകിയത്. 

സ്കൂളിലെ ചില അധ്യാപകരാണ്​ ഇതിന്​ പിന്നിലെന്നാണ്​ ആരോപണം. അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് സ്കോളർഷിപ്​  പരീക്ഷ നടക്കുന്നത്​. ‘ഔറംഗസേബ് ശ്രീകൃഷ്ണ​​​​​​െൻറ ജന്മസ്ഥലത്ത് ക്ഷേത്രം പൊളിച്ച്​ മസ്ജിദ് പണിതു’  തുടങ്ങിയ പ്രകോപനപരമായ പ്രയോഗങ്ങളാണ്​ പുസ്തകത്തിലുള്ളത്​.  കുട്ടികളിൽ മതവിദ്വേഷം കുത്തിവെക്കുംവിധമാണ് പുസ്തകങ്ങൾ  തയാറാക്കിയിട്ടുള്ളത്​. ഇതിനു പുറമെ പുസ്​തകത്തിലുടനീളം ചരിത്രത്തെ  വളച്ചൊടിക്കാനും ശ്രമമുണ്ട്​. 

ആർ.എസ്.എസ് നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ  മുഖചിത്രമുള്ള പുസ്തകമാണ്​ വിതരണം ചെയ്​തത്​. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രിയുടെ  നിർദേശ പ്രകാരം ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിലേക്ക് കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ് സംഘടനകൾ മാർച്ച്​ നടത്തി.  

Tags:    
News Summary - rss book koyilandi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.