പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ മാധ്യമങ്ങളോട് സംസാരിക്കുന്നു

ഉത്തരേന്ത്യൻ മോഡൽ കലാപത്തിനാണ് കേരളത്തിൽ ആർ.എസ്.എസ് ശ്രമിക്കുന്നത് -പോപുലർ ഫ്രണ്ട്

പാലക്കാട്: നാട്ടിൽ സമാധാനം പുലരണമെങ്കിൽ ആർ.എസ്.എസ് കൊലക്കത്തി താഴെവെക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ പവിത്രമായി കരുതുന്ന ആഘോഷവേളകളെ രക്തത്തിൽ മുക്കി ഹോളി ആഘോഷിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്.

ഉത്തരേന്ത്യയിൽ രാമനവമിയുടെ മറവിൽ മുസ്‌ലിംവിരുദ്ധ കലാപങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ വിഷുവും ദുഃഖവെള്ളിയും റമദാനിലെ വെള്ളിയാഴ്ചയും ഒരുമിച്ചുവന്ന ദിവസത്തിൽ ഒരു നിരപരാധിയെ വെട്ടിയരിഞ്ഞാണ് ആർ.എസ്.എസ് ആഘോഷം നടത്തുന്നത്. നിരപരാധികളായ മുസ്‌ലിംകളെ കൊലക്കത്തിക്ക് ഇരയാക്കി ഉത്തരേന്ത്യൻ മോഡൽ കലാപത്തിനാണ് കേരളത്തിൽ ആർ.എസ്.എസ് ശ്രമിക്കുന്നത്.

ആർ.എസ്.എസ് ഭീഷണി നിലനിൽക്കുന്ന കാര്യം സുബൈർ പലതവണ പൊലീസിൽ പരാതിപ്പെട്ടിട്ടും അധികൃതർ അലംഭാവം തുടരുകയായിരുന്നു. ഒടുവിൽ ആർ.എസ്.എസ് അദ്ദേഹത്തിൻന്റെ ജീവനെടുത്ത ശേഷവും ഇത്രയും സമയം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്തുന്നതിന് പകരം, കൊലപാതകികൾക്കും ആർ.എസ്.എസിനും സുരക്ഷയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നത്.

പൊലീസ് കൃത്യമായ അന്വേഷണം നടത്തി കൊലയാളി സംഘത്തെയും ഗൂഢാലോചനക്ക് നേതൃത്വംകൊടുത്ത നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിന് അമാന്തം വരുത്തിയാൽ ശക്തമായ ജനകീയ പ്രതിഷേധം പോപുലർ ഫ്രണ്ട് ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - RSS celebrates Holi by dipping blood in celebrations - Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.