പത്തനംതിട്ട: പൊലീസ് സ്റ്റേഷനുകളിൽ ആർ.എസ്.എസ് സ്വാധീനം ഏറിവരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം അനുകൂലികളായ അസോസിയേഷൻകാർ കൂടുതൽ സുഖകരമായ ചുമതലകൾ തേടിപ്പോകുന്നതാണ് ആർ.എസ്.എസ് അനുകൂലികൾക്ക് സഹായകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ല സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.
സ്റ്റേഷനുകളിലെ ഏറ്റവും ഉത്തരവാദിത്തമുള്ള ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാൻ അസോസിയേഷൻകാർ വിമുഖത കാട്ടുന്നു.
അവർ പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോകുന്നു. അവസരം മുതലാക്കി ബി.ജെ.പി അനുകൂലികൾ ബോധപൂർവം ഇടപെടൽ നടത്തുന്നു. ആളില്ലാത്ത പ്രധാന തസ്തികകളിൽ ആർ.എസ്.എസുകാർ കയറിക്കൂടുന്നു. അവർ സർക്കാർ വിരുദ്ധ നടപടികൾ ചെയ്യുന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ്കുമാറിെൻറ കൊലപാതക കേസ് അന്വേഷണത്തിലും ഇത്തരത്തിലുള്ള കൈകടത്തൽ ഉണ്ടായെന്നും കോടിയേരി പറഞ്ഞു.
ജില്ല സമ്മേളനത്തിലെ ചർച്ചയിൽ പൊലീസ് സേനയിലും സിവിൽ സർവിസിലും ആർ.എസ്.എസ് കടന്നുകയറുന്നുവെന്ന് പ്രതിനിധികളിൽ ചിലർ കുറ്റെപ്പടുത്തിയിരുന്നു. ചില പൊലീസ്റ്റേഷനുകൾ ഇടതു വിരുദ്ധ കേന്ദ്രങ്ങളായി മാറി. ആഭ്യന്തരവകുപ്പിെൻറ മുകളിൽ പാർട്ടി ശ്രദ്ധ ചെലുത്തണം.
പൊലീസിലെ ആർ.എസ്.എസ് ബന്ധെത്തകുറിച്ച സി.പി.ഐ നേതാവ് ആനിരാജയുടെ വിമർശനത്തിെൻറ നിജസ്ഥിതി പരിശോധിക്കാൻ തയാറാകണമെന്ന ആവശ്യവും പ്രതിനിധികൾ ഉയർത്തി. ഇതിനെല്ലാമുള്ള മറുപടിയായാണ് വിമർശനങ്ങളെ ശരിെവക്കും വിധമുള്ള പരാമർശങ്ങൾ കോടിയേരി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.