ശ​ബ​രി​മ​ല: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്​​ധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്​​ധം. നാ​ട​കീ​യ രം​ഗ​ങ്ങ​ളെ തു​ട​ർ​ന്ന്​ ഒ​രു മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വെ​ച്ച സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും കൊ​മ്പു​കോ​ർ​ത്തു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ‘നോ​ൺ​സ്​​റ്റോ​പ്​’ മ​റു​പ​ടി​കൊ​ണ്ട്​ നേ​രി​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ ത​ന്ത്ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ക്ഷു​ഭി​ത​നാ​യി. പി​ന്നീ​ട്,​ ശൂ​ന്യ​വേ​ള​യു​മാ​യി സ​മ്മേ​ള​നം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലും സ​ബ്​​മി​ഷ​നു​ക​ളും ഒ​ഴി​വാ​ക്കി. ച​ർ​ച്ച കൂ​ടാ​തെ ബി​ല്ലു​ക​ൾ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക​യ​ച്ചു. ഇ​തി​നി​ടെ​യി​ലും പ്ര​തി​ഷേ​ധം തു​ട​ർ​ന്നു.

പ്ല​ക്കാ​ർ​ഡും ​ബാ​ന​റു​മാ​യി സ​ഭ​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ത​ന്നെ ബ​ഹ​ളം തു​ട​ങ്ങി. പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ആ​ദ്യ ചോ​ദ്യം. മ​റു​പ​ടി പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി 45 മി​നി​റ്റ്​ എ​ടു​ത്തു​വെ​ന്ന​തും ബ​ഹ​ള​ത്തി​ന്​ കാ​ര​ണ​മാ​യി. ചോ​ദ്യോ​ത്ത​ര വേ​ള ഒ​ഴി​വാ​ക്കി ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ട​തും ബ​ഹ​ള​ത്തി​ൽ മു​ങ്ങി. ചോ​ദ്യോ​ത്ത​രം തു​ട​രു​ന്ന​തി​നി​ടെ ​പ്ര​തി​പ​ക്ഷ​ത്തെ യു​വ എം.​എ​ൽ.​എ​മാ​ർ ന​ടു​ത്ത​ള​ത്തി​ൽ മു​​ദ്രാ​വാ​ക്യ​വു​മാ​യി തു​ട​ർ​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ ചി​ല എം.​എ​ൽ.​എ​മാ​ർ സ്​​പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക്​ ക​യ​റാ​ൻ ശ്ര​മി​ച്ച​ത്​ മ​റ്റം​ഗ​ങ്ങ​ൾ ചേ​ർ​ന്ന്​ ത​ട​സ്സ​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ്​ സ​ഭ നി​ർ​ത്തി​വെ​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റി​ന്​ ശേ​ഷം സ​ഭ ആ​രം​ഭി​ച്ച​ത്​ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​​​െൻറ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യാ​ണ്.

ശ​ബ​രി​മ​ല​യി​ൽ നി​യ​​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന വി.​എ​സ്. ശി​വ​കു​മാ​റി​​​െൻറ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന്​ എ​സ്. ശ​ർ​മ ത​ട​സ്സ​വാ​ദം ഉ​ന്ന​യി​ച്ച​തും ബ​ഹ​ള​ത്തി​ന്​ കാ​ര​ണ​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യും ശി​വ​കു​മാ​റി​​​െൻറ അ​വ​ത​ര​ണ​വും പ്ര​തി​പ​ക്ഷ നേ​താ​വി​​​െൻറ പ്ര​സം​ഗ​വും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ട​ർ​ന്നു. ഒ​ടു​വി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ ത​ു​ട​ർ​ന്ന്​ പ​തി​വ്​ ഇ​റ​ങ്ങി​പ്പോ​ക്ക്​ ഒ​ഴി​വാ​ക്കി പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ തു​ട​ർ​ന്നു. യു​വ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലും. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലും സ​ബ്​​മി​ഷ​നു​ക​ളും ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്ന്​ ബി​ല്ലു​ക​ളും ച​ർ​ച്ച​കൂ​ടാ​തെ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക​യ​ച്ച്​ സ​ഭ പി​രി​ഞ്ഞു.

സ​ഭാ​ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം വ​ക​െ​വ​ക്കാ​തെ​യാ​ണ്​ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ഒ​ന്നി​ച്ചെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഇ​താ​ണ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ ചൊ​ടി​പ്പി​ച്ച​ത്. ഉ​ത്ത​രം ദീ​ർ​ഘ​മാ​ണെ​ങ്കി​ൽ മേ​ശ​പ്പു​റ​ത്ത്​ വെ​ക്കാ​മെ​ന്ന്​ സ്​​പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും വാ​യി​ക്കാ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ടെ​ടു​ത്തു.

ആ​രോ​ഗ്യ​പ്ര​ശ്​​ന​മു​ണ്ടെ​ങ്കി​ലാ​ണ്​​ ക​ട​ലാ​സു​ക​ൾ മേ​ശ​പ്പു​റ​ത്ത്​ വെ​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്​​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഉ​ത്ത​രം വാ​യി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല നി​യ​മ​സ​ഭ​യെ​ന്ന്​ ചെ​ന്നി​ത്ത​ല തി​രി​ച്ച​ടി​ച്ചു. സ​ജി ചെ​റി​യാ​നെ ഒ​രു ചോ​ദ്യം​പോ​ലും ചോ​ദി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി നീ​ട്ടി​യ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​തി​നി​ടെ, സം​സാ​രി​ക്കാ​ൻ അ​വ​സ​രം​തേ​ടി ര​ണ്ടു​ത​വ​ണ ചെ​ന്നി​ത്ത​ല എ​ഴു​ന്നേ​റ്റെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കു​ശേ​ഷം അ​നു​വ​ദി​ക്കാ​മെ​ന്നാ​യി സ്​​പീ​ക്ക​ർ. ചോ​ദ്യോ​ത്ത​ര വേ​ള സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത്​ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്​ പ​രി​ഗ​ണി​ക്കാ​ൻ​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ എ​ഴു​ന്നേ​റ്റ​തെ​ന്നും സ്​​പീ​ക്ക​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം പ്ര​തി​പ​ക്ഷ നേ​താ​വ്​ ഉ​ന്ന​യി​ച്ചി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sabarimal: Protest in Sabha - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.