തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒരാഴ്ചക്കകം സംസ്ഥാന സർക്കാർ മറുപടി നൽകും. ടേബിള്‍ ടോപ് റണ്‍വേയുടെ ആവശ്യമില്ലെന്നും സാധാരണ റണ്‍വേ നിർമിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെന്നും അറിയിക്കും.
നിലവിൽ ഉന്നയിച്ച ചോദ്യങ്ങൾ സ്വാഭാവിക നടപടിക്രമത്തിെൻറ ഭാഗമാണെന്നും സാധ്യത പഠന റിപ്പോര്‍ട്ടിൽ വ്യക്തത വരുത്തിയാല്‍ അനുമതി ലഭിക്കുമെന്നുമാണ് സർക്കാർ കണക്കുകൂട്ടൽ. സെപ്റ്റംബർ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനം മുന്തിയ പരിഗണന നൽകുന്ന വികസനപദ്ധതികളുെട കൂട്ടത്തിലാണ് ശബരിമല വിമാനത്താവളം. പ്രതിരോധ മന്ത്രാലയ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമസേന എതിർപ്പിെല്ലന്ന് അറിയിച്ച സാഹചര്യത്തിൽ വിശേഷിച്ചും. പ്രതിരോധവകുപ്പിെൻറ പ്രാഥമിക അനുമതി ലഭിച്ചതും അനുകൂല സാഹചര്യമായാണ് കരുതുന്നത്.
വ്യോമയാന മന്ത്രാലയത്തിനാണ് സംസ്ഥാനം റിപ്പോർട്ട് സമർപ്പിച്ചത്. ഇത്തരം കാര്യങ്ങളിൽ ഡി.ജി.സി.എയുമായും എയർപോർട്ട് അതോറിറ്റിയുമായും ആശയവിനിമയം നടത്തുന്നത് വ്യോമയാന മന്ത്രാലയത്തിെൻറ ആഭ്യന്തര സംവിധാനത്തിെൻറ ഭാഗമാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല. ആശയവിനിമയങ്ങൾക്കൊടുവിൽ മന്ത്രാലയം ഉന്നയിച്ച ചോദ്യങ്ങളിൽ തൃപ്തികരമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനം.
ഇതിന് കൺസൾട്ടൻറ് ഏജൻസിയായ ലൂയി ബഗ്റിെൻറ പ്രതിനിധികളുമായി കെ.എസ്.ഐ.ഡി.സി ആശയവിനിമയം തുടങ്ങി. ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരില്ലെന്നും ജനവാസമില്ലാത്ത സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റെന്നും മറുപടി നല്‍കും. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളുമായുള്ള ദൂരം തടസ്സമാകില്ലെന്നാണ് കണക്കുകൂട്ടൽ. തീർഥാടന കേന്ദ്രത്തിെൻറ സമീപത്ത് വിമാനത്താവളത്തിെൻറ ആവശ്യകത കേന്ദ്രത്തെ ബോധ്യപ്പെടുത്തും.
രാജ്യാന്തര വിമാനത്താവളത്തിന് 3000 മീറ്റര്‍ റണ്‍വേയാണ് വേണ്ടത്. ഇതിന് സ്ഥലം ലഭ്യമാണെന്ന് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കും. സംശയങ്ങളുണ്ടെങ്കില്‍ ഡി.ജി.സി.എ സംഘത്തിന് സ്ഥലം പരിശോധിക്കാമെന്ന നിര്‍ദേശവും മുന്നോട്ടുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.