പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല-മകര വിളക്ക് മഹോത്സവത്തിനായി കെ.എസ്.ആര്‍.ടി.സിയുടെ വിപുലമായ ഒരുക്കങ്ങള്‍. പമ്പയിലെ ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചീഫ് ട്രാഫിക് മാനേജര്‍ ജി.ശരിത്കുമാര്‍ സ്പെഷല്‍ ഓഫിസറായി ചുമതലയേറ്റു. പമ്പ ഡിപ്പോയിലേക്കുള്ള ബസുകള്‍ എത്തിത്തുടങ്ങി. 107 ബസുകളാണ് അനുവദിച്ചത്. പത്തനംതിട്ട, ചെങ്ങന്നൂര്‍, എരുമേലി, കോട്ടയം, പന്തളം എന്നിവിടങ്ങളിലേക്ക് 24 മണിക്കൂറും സര്‍വിസുണ്ടാകും.
ഇതിനുപുറമെ തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളില്‍നിന്ന് പമ്പയിലേക്കും സര്‍വിസുണ്ടാകും. 40 യാത്രക്കാരുണ്ടെങ്കില്‍ ഏതു റൂട്ടിലേക്കും സര്‍വിസ് നടത്താനാണ് നിര്‍ദേശം. ഒരു തരത്തിലുമുള്ള യാത്രാക്ളേശമുണ്ടാകാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ കെ.എസ്.ആര്‍.ടി.സി ഇന്ധനവിതരണ പമ്പും പ്രവര്‍ത്തനം ആരംഭിച്ചു. പൊലീസും വിപുല സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പമ്പയിലും സന്നിധാനത്തും ഓരോ എസ്.പിമാരുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. പമ്പയില്‍ 600, സന്നിധാനത്ത് 700 എന്നിങ്ങനെയാണ് പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. ഇതിനുപുറമെ, മഫ്തിയിലും സേനാംഗങ്ങള്‍ ഉണ്ടായിരിക്കും. കേന്ദ്ര സേനാംഗങ്ങളും ഇതരസംസ്ഥാന പൊലീസും ഉണ്ടായിരിക്കും. പ്ളാപ്പള്ളി മുതല്‍ സന്നിധാനം ഭാഗത്തേക്കുള്ള ക്രമസമാധാന പാലനം പ്രത്യേക പൊലീസിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.