ശബരിമല: മകരവിളക്ക് മഹോത്സവകാലത്തിന് തിങ്കളാഴ്ച തുടക്കമാകും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി എ.കെ. സുധീര്‍ തമ്പൂതിരി നട തുറക്കും. തുടര്‍ന്ന് ആഴി തെളിക്കും. അതിനുശേഷം തീർഥാടകര്‍ക്ക് ദര്‍ശനം നടത്താം. തിങ്കളാഴ്ച പൂജകളുണ്ടാകില്ല.
ചൊവ്വാഴ്ച മുതലാണ് പൂജകളും നെയ്യഭിഷേകവും. ജനുവരി 15നാണ് മകരവിളക്ക് മഹോത്സവം. പുലര്‍ച്ച 2.30ന് മകരസംക്രമ പൂജ നടക്കും. ജനുവരി 19വരെ നെയ്യഭിഷേകമുണ്ടാകും. 20വരെ ദര്‍ശനം നടത്താം. 21ന് രാവിലെ ഏഴിന് നട അടക്കും. മകരവിളക്ക് മഹോത്സവത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കം പൂര്‍ത്തിയായി.
ശബരിമലയില്‍ സുരക്ഷയും ദുരന്തനിവാരണവും ഉറപ്പാക്കാന്‍ കലക്ടര്‍ ചെയര്‍മാനായ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യു, എന്‍.ഡി.ആര്.എഫ്, ആര്.എ.എഫ് തുടങ്ങി സേനവിഭാഗങ്ങളും ഫോറസ്റ്റ്, ഹെല്‍ത്ത് വകുപ്പുകളും അയ്യപ്പസേവ സംഘം, വിശുദ്ധിസേന എന്നിവയും സുസജ്ജമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.