തിരുവനന്തപുരം: നിയമസഭയിൽ മൂന്നം ദിനവും പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഒരേ വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. എന്നാൽ സോളാർ കാലത്ത് ആറ് അടിയന്തര പ്രമേയങ്ങൾ ഒരേ വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ഒരു തവണ ചർച്ച ചെയ്ത വിഷയം വീണ്ടും പരിഗണിക്കാനവില്ലെന്നും ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡും ബാനറുകളും മുദ്രാവാക്യങ്ങളുമായി സഭയുെട നടുത്തളത്തിലിറങ്ങി. അതിനിടെ മറുവശത്ത് ചോദ്യോത്തരങ്ങൾ പുരോഗമിച്ചു. ബഹളം വർധിക്കുേമ്പാൾ ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് ഇടക്കിടെ സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി സ്പീക്കർ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. 21 മിനുട്ടിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നേത്തക്ക് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.