തിരുവനന്തപുരം: ആർ.എസ്.എസും ബി.ജെ.പിയും ശബരിമലയിൽ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശബരിമലയെ വിനിയോഗിക്കുന്ന ബി.ജെ.പി ആ നിലപാടിൽനിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശ്രീധരൻപിള്ള തെൻറ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ മുന്നോട്ടു വന്നപ്പോൾ അത് തടയാൻ പൊലീസിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. ആർ.എസ്.എസിനും ബി.ജെ.പിക്കും എന്തും ചെയ്യാനുള്ള അധികാരമാണ് പൊലീസ് സന്നിധാനത്ത് കൊടുത്തത്. അക്രമികളെ തമ്പടിക്കാൻ അനുവദിക്കില്ലെന്നും ഭക്തജനങ്ങളെ പോലും നിയന്ത്രിക്കുമെന്നും ജനങ്ങൾക്ക് ഉറപ്പു നൽകിയ മുഖ്യമന്ത്രി പൂർണ പരാജയമാണെന്ന് വ്യക്തമായതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആർ.എസ്.എസുകാർ ആക്രമണമഴിച്ചു വിടുമ്പോൾ പൊലീസ് കാഴ്ചക്കാരായി എന്നത് ഗുരുതരമാണെന്നും പൊലീസിെൻറ ഏറ്റവും പരിതാപകരമായ മുഖമാണ് ചൊവ്വാഴ്ച ശബരിമലയിൽ കണ്ടെതന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.