ശബരിമല: മകരവിളക്കിന്റെ ദർശനം തേടിയെത്തുന്ന ഭക്തർക്കായി ഒരുങ്ങി ശബരിമല സന്നിധാനം. വെള്ളിയാഴ്ച വൈകീട്ട് ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യനെയും മകരവിളക്കും ദർശിക്കുന്നതിനായി ആയിരങ്ങളാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും മകരവിളക്ക് ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ സ്ഥലങ്ങളിൽ ദർശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.29നാണ് മകര സംക്രമ പൂജ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.45ന് നടക്കും. ദീപാരാധന വേളയിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഈ സമയം മാനത്ത് മകരനക്ഷത്രവും തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.