കോഴിക്കോട്: സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. പ്രവേശന വിഷയത്തിൽ സമന്വയത്തിന്‍റെ പാതയാണ് സ്വീകരിക്കേണ്ടത്. ശബരിമലയെ സംഘർഷ ഭൂമിയാക്കരുത്. ആചാരപരമായ കാര്യങ്ങൾ ആചാര്യന്മാരുമായി ആലോചിച്ച് വേണം തീരുമാനിക്കേണ്ടത്. ദൈവവിശ്വാസം ഇല്ലാത്ത ഇടതു സർക്കാർ അവസരം മുതലെടുക്കാൻ ശ്രമിക്കരുതെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.