ചെങ്ങന്നൂരില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയേക്കുമെന്ന് സജി ചെറിയാന്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ ത്രികോണ മത്സരമെന്ന് ആവര്‍ത്തിച്ച് എൽ.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. ബി.ജെ.പി ശക്തമായ പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. മണ്ഡലത്തില്‍ ഒരു പക്ഷേ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സജിയുടെ നിലപാടിനെ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ തള്ളി. ബി.ജെ.പി താഴേക്കെത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണങ്ങള്‍ക്കായി മണ്ഡലത്തിലെത്തി. ബി.ജെ.പി പ്രചാരണത്തിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവും ചെങ്ങന്നൂരിലെത്തുന്നുണ്ട്. യു.ഡി.എഫിനായി കെ.എം മാണിയും പ്രചാരണത്തിനിറങ്ങുന്നുണ്ട്.

Tags:    
News Summary - Saji Cheriayn On Bjp Voting in Chengannur-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.