സ്വപ്‌ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് പി.ഡബ്ല്യു.സി

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പി.ഡബ്ല്യു.സി). ഇക്കാര്യം വ്യക്തമാക്കി പി.ഡബ്ല്യു.സി സർക്കാറിന് കത്തയച്ചു. സംസ്ഥാന സർക്കാറിന് കീഴിലുള്ള കെ.എസ്‌.ഐ.ടി.ഐ.എല്ലിന്‍റെ ആവശ്യമാണ് കമ്പനി തള്ളിയത്. വിഷയത്തിൽ കെ.എസ്‌.കെ.ടി.ഐ.എൽ നിയമോപദേശം തേടി. 19,06,730 രൂപയാണ് സ്വപ്നക്ക് ശമ്പളമായി നൽകിയത്.

വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് സ്‌പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധനാ വിഭാഗത്തിന്‍റെ റിപ്പോർട്ടിലായിരുന്നു സർക്കാർ നടപടി.

കൺസൾട്ടൻസി കമ്പനിയായ പി.ഡബ്ല്യു.സിയാണ് സ്വപ്നയെ നിയമിച്ചതെന്നും അതിനാൽ സ്വപ്‌നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ നൽകണമെന്നുമാണ് കെ.എസ്‌.ഐ.ടി.ഐ.എൽ, പി.ഡബ്ല്യു.സിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.

Tags:    
News Summary - salary paid to Swapna Suresh will not be refunded PWC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.