തിരുവനന്തപുരം: സർവിസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന സംവിധാനം പൂർണമായി അവസാനിപ്പിക്കണമെന്ന് 11ാം ശമ്പള കമീഷൻ ശിപാർശ ചെയ്തു. അതേസമയം സാമ്പത്തിക ആനുകൂല്യങ്ങൾ പരിഷ്കരിച്ച് നൽകണമെന്നും എക്സ്ഗ്രേഷ്യ ഉയർത്തണമെന്നും കമീഷൻ നിർദേശിച്ചു.
ആശ്രിതനിയമനം ഭരണഘടനയിലെ മൗലികാവകാശത്തിൽപെട്ട ആർട്ടിക്കിൾ 16 െൻറ അന്തസ്സത്ത ലംഘിക്കുകയും സർവിസ് കാര്യക്ഷമതയിൽ ഇടിവ് വരുത്തുകയും ചെയ്യുന്നു. പൊതു ഉദ്യോഗാർഥികൾക്ക് ഇതുവഴി അവസരം കുറയ്ക്കുന്നു. സർക്കാർ ജോലി പാരമ്പര്യമായി നൽകുന്നത് അനൗചിത്യമാണ്. നിരവധി വകുപ്പുകളിൽ ആകെ നിയമനത്തിെൻറ 15 ശതമാനത്തോളം ആശ്രിത നിയമനമായി മാറുന്നതും കമീഷൻ ചൂണ്ടിക്കാട്ടി.
മറ്റ് ശിപാർശകൾ:
- സർവിസിൽ പ്രവേശിക്കുേമ്പാൾ ഇൻഡക്ഷൻ ട്രെയിനിങ്ങും പിന്നീട് ഇൻ സർവിസ് ട്രെയിനിങ്ങും നൽകണം.
- വകുപ്പ് മേധാവികളുടെ നിയമനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ബോർഡ് വേണം.
- പൊതുജന സേവനം മികച്ചതാക്കാൻ ഡിജിറ്റലൈസേഷൻ നടപ്പാക്കണം. ബജറ്റിൽ ഫണ്ട് അനുവദിക്കണം.
- സേവനാവകാശ നിയമം നടപ്പാക്കാൻ ചീഫ് കമീഷനെ നിയമിക്കണം.
- കൂടുതൽ ജനസമ്പർക്കമുള്ള ഒാഫിസുകളിൽ നിലവിലുള്ള ഒരു ഉദ്യോഗസ്ഥനെ പബ്ലിക് കോണ്ടാക്ട് ഒാഫിസറായി നിയമിക്കണം
- പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥരും പേര് െവച്ച ബാഡ്ജ് ധരിക്കണം.
- ഒാരോ വകുപ്പിെൻറയും ഏജൻസിയുടെയും ലക്ഷ്യങ്ങളും പ്രവൃത്തികളും ചുമതലകളും സ്വതന്ത്രമായി പരിശോധിക്കാൻ സിവിൽ സർവിസ് റിവ്യൂ മിഷൻ രൂപവത്കരിക്കണം.
- സത്ഭരണത്തിന് (ഗുഡ് ഗവേർണൻസ്) ഒരു തിങ്ക് ടാങ്ക് എന്ന നിലയിൽ പ്രവർത്തിക്കുകയും ഇ-ഗവേണൻസ് ഉൾപ്പെടെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുകയും ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായി ആസൂത്രണ ബോർഡിന് സമാനമായി ഗുഡ് ഗവേർണൻസ് ബോർഡ് രൂപവത്കരിക്കണം.
- സഹകരണ ഒാഡിറ്റ് ഘട്ടംഘട്ടമായി ചാർേട്ടഡ് അക്കൗണ്ടൻറുമാരെ ഏൽപിക്കണം. പത്ത് വർഷം കൊണ്ട് മാറ്റം പൂർണമാക്കണം.
- ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസി, പ്യൂൺ, ഒാഫിസ് അറ്റൻറൻറ് തുടങ്ങിയ തസ്തികകളിലേക്കുള്ള പുതിയ നിയമനം ആവശ്യകത നോക്കി മാത്രമേ നടത്താവൂ. അേപക്ഷയുടെ ആദ്യഘട്ടത്തിൽ തന്നെ ഒറിജിനൽ സർട്ടിഫിക്കറ്റും അറ്റസ്റ്റഡ് കോപ്പിനും വേണമെന്ന നിലപാട് വകുപ്പുകൾ പുനഃപരിശോധിക്കണം.
- സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ സർക്കാറും തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.