മലപ്പുറം: കേരള പര്യടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് നടത്തിയ യോഗത്തിൽ സംബന്ധിച്ചതിനെക്കുറിച്ചുള്ള പരസ്യപ്രസ്താവനകളും അഭിപ്രായവ്യത്യാസങ്ങളും ചർച്ചചെയ്യാൻ പാണക്കാട്ട് സമസ്ത നേതാക്കളുടെ യോഗംചേർന്നു. പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് ഹൈദരലി തങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ ക്ഷണിച്ച വിഷയത്തിലും വെൽഫെയർ പാർട്ടി-മുസ്ലിം ലീഗ് ബന്ധത്തിെൻറ പേരിലും എം.സി. മായിൻഹാജി, മുക്കം ഉമർ ഫൈസി, അബൂബക്കർ ഫൈസി മലയമ്മ തുടങ്ങിയവർ പ്രതികരിച്ചിരുന്നു. ഇത് വിവാദമായതോടെ ഇവരിൽനിന്ന് വിശദീകരണം തേടുന്നതിെൻറ ഭാഗമായാണ് യോഗം വിളിച്ചത്.
സംഘടനയുടെ പൊതുനിലപാടിന് യോജിക്കാത്ത പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ക്ഷണിച്ചെങ്കിലും പ്രഫ. ആലിക്കുട്ടി മുസ്ലിയാർ ജനസമ്പർക്കപരിപാടിയിൽ പങ്കെടുത്തില്ല. എന്നാൽ, പ്രതിനിധിയായി സമസ്ത സെക്രട്ടറി മോയിൻകുട്ടി പങ്കെടുത്തു.
ഇതിന് പിറകെയാണ് സമസ്ത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടിവ് അംഗവും സുന്നി മഹല്ല് െഫഡറേഷൻ സെക്രട്ടേറിയറ്റ് അംഗവുമായ മായിൻഹാജിയുടെ പ്രതികരണമുണ്ടായത്. സമസ്ത മുശാവറ അംഗമാണ് ഉമർ ഫൈസി. വെൽഫെയർ പാർട്ടി ബന്ധത്തിെൻറ പേരിൽ ഉമർ ഫൈസി നടത്തിയ പ്രസ്താവന നേതൃത്വം നേരത്തേ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.