തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണത്തിൽ നിന്ന് വിലപിടിപ്പുള്ള വൈഡൂര്യം, മരതകം പോലുള്ളവ നഷ്ടപ്പെട്ടതായി സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. തിരുവാഭരണത്തിലെ വിശിഷ്ടമായ ആഭരണങ്ങൾ എഴുന്നള്ളിക്കാറില്ല. ചില ആഭരണങ്ങൾക്ക് വൈകല്യം സംഭവിച്ചു. ചിലത് നഷ്ടപ്പെടുകയും ചെയ്തു. പല ആഭരണങ്ങളും ദേവന് ചാർത്തുന്നില്ലെന്ന് അഷ്ടമംഗലപ്രശ്നങ്ങളിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജൂൺ 15ന് നടന്ന അഷ്ടമംഗലപ്രശ്നത്തിലും ഇക്കാര്യം പറയുന്നുണ്ട്. വാജി എന്ന സ്വർണത്തിെൻറ കുതിര അവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. അതിെൻറ ഉത്തരവാദിത്തം കൊട്ടാരത്തിനും അതുമായി ബന്ധപ്പെട്ടവർക്കുമുണ്ട്. ഇതുസംബന്ധിച്ച് സർക്കാറും ദേവസ്വം ബോർഡും അന്വേഷണം നടത്തണം. ഇൗ പ്രശ്നത്തിലേക്ക് മാധ്യമങ്ങളുടെ ശ്രദ്ധയുണ്ടാകണം. നഷ്ടപ്പെട്ട തിരുവാഭരണത്തിലെ സാധനങ്ങൾ വീണ്ടെടുക്കേണ്ടത് സർക്കാറിെൻറ കൂടി ഉത്തരവാദിത്തമാണ്.
ശബരിയുടെ യഥാർഥ പിന്മുറക്കാർ എന്നവകാശപ്പെടുന്ന മലയരയ വിഭാഗത്തിന് മാസത്തിൽ ഒരു ദിവസമെങ്കിലും പൂജ ചെയ്യാനുള്ള അവകാശം കൊടുക്കണം. സംഘ്പരിവാർ രാഷ്ട്രീയത്തിന് മുന്നിൽ അടിയറെവക്കുന്നതല്ല തെൻറ ആശയങ്ങൾ. അവർക്ക് മുന്നിൽ തല കുനിക്കുന്ന സന്യാസിമാർ ഉണ്ടായിരിക്കും. അവർക്ക് തല കുനിക്കേണ്ട ആവശ്യമുവുമുണ്ടാകാം. ആർ.എസ്.എസും താനും തമ്മിലുള്ള വിയോജിപ്പ് ആശയപരമാണ്. ശരിയായ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാണ് ശബരിമലയുടെ കാര്യത്തിലെ സുപ്രീംകോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
ആശ്രമത്തിനുനേരെ ആക്രമണം: ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാൾ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ഇയാൾക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡി സംബന്ധിച്ച് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. പലരെയും ചോദ്യംചെയ്തുവരുന്നുണ്ടെന്നും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.