കോഴിക്കോട് : സംസ്കൃത ഭാഷയെ സാധാരണക്കാരിലേക്ക് എത്തിക്കണമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവകലാശാലയുടെ 'അഷ്ടാദശി പദ്ധതി'യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന 'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ.
സംസ്കൃതഭാഷയിലും വൈജ്ഞാനിക അന്വേഷണങ്ങളിലും കേരളത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. പ്രകൃതിയുടെയും സാംസ്കാരിക തനിമയുടെയും പഞ്ചാത്തലത്തിൽ പൂർവ്വികർ നടത്തിയ വേറിട്ട അന്വേഷണങ്ങളിലൂടെയും നമുക്ക് ലഭിച്ച വൈജ്ഞാനിക ഖജനാവാണ് സംസ്കൃത ഭാഷ. ഈ അക്ഷയഖനിയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനുളള വിജ്ഞാന വ്യാപന ശ്രമങ്ങളാണ് സംസ്കൃത സർവകലാശാലയുടെ ദൗത്യം.
വിജ്ഞാന സമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കുന്നതിനെ സർവകലാശാലകൾ സാമൂഹ്യദൗത്യമായി കാണണം. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവും നിലനിർത്തുവാനും സംസ്കൃത ഭാഷയെ കൂടുതൽ അറിയുവാനും 'സംസ്കൃത മാതൃകാവിദ്യാലയങ്ങൾ' പുതിയ തലമുറയ്ക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫസർ എം.വി.നാരായണൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ., റോജി.എം.ജോൺ എം.എൽ.എ., പ്രോ വൈസ് ചാൻസലർ ഡോ.കെ.മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. ഗോപാലകൃഷ്ണൻ എം.ബി, ഫിനാൻസ് ഓഫീസർ സുനിൽകുമാർഎസ്.ഡോ. ഭവാനി വി. കെ. എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.