കോയമ്പത്തൂർ: കാറ്റാടി യന്ത്ര തട്ടിപ്പ് കേസിൽ സോളാർ കേസ് പ്രതി സരിത എസ്. നായർക്കും കൂട്ടുപ്രതി സി. രവിക്കും മൂന്നുവർഷം വീതം തടവും 10,000 രൂപ പിഴയും. കേസിലെ മറ്റൊരു പ്രതിയാ യ ബിജു രാധാകൃഷ്ണെൻറ ശിക്ഷ കോടതി താൽക്കാലികമായി തടഞ്ഞുവെച്ചു. കോയമ്പത്തൂർ ആറാമത് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തുവർഷമായി കേസിെൻറ വിചാരണ നടന്നുവരികയായിരുന്നു.
2008ൽ കോയമ്പത്തൂർ വടവള്ളിയിലെ തിരുമുരുകൻ നഗറിലെ വാടക വീട്ടിൽ പ്രതികൾ ‘ഇൻറർനാഷനൽ കൺസൽട്ടൻസി ആൻഡ് മാനേജ്മെൻറ് സർവിസസ് (െഎ.സി.എം.എസ്) സ്ഥാപനം തുടങ്ങിയിരുന്നു. സരിത എസ്. നായർ എക്സിക്യൂട്ടിവ് ഡയറക്ടറും ബിജു രാധാകൃഷ്ണൻ മാനേജിങ് ഡയറക്ടറും ആർ.സി. രവി മാനേജരുമായിരുന്നു.
ഗാർഹിക-വ്യവസായിക ആവശ്യങ്ങൾക്ക് വൈദ്യുതോൽപാദന കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചുനൽകുമെന്ന് മാധ്യമങ്ങളിൽ പരസ്യം നൽകിയ ഇവർ വിൻഡ് മിൽ സ്ഥാപിക്കാനായി ഉൗട്ടിയിലെ സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിൽനിന്ന് 5.57 ലക്ഷം രൂപയും വടവള്ളി രാജ്നാരായണ ടെക്സ്റ്റൈൽസ് മാനേജിങ് ഡയറക്ടർ ത്യാഗരാജനിൽനിന്ന് 26 ലക്ഷം രൂപയും കൈപ്പറ്റി. എന്നാൽ, വിൻഡ് ടർബൈനുകൾ സ്ഥാപിച്ചില്ല. തുടർന്നാണ് തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.