സോളാർ തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അഞ്ചു ദിവസം റിമാൻഡിൽ

കോഴിക്കോട‌്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസ‌ിൽ സരിത നായർ റിമാൻഡിൽ. ഈ മാസം 27 വരെ അഞ്ചു ദിവസത്തേക്കാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കണ്ണൂർ ജയിലിലേക്ക് സരിതയെ കൊണ്ടുപോകും. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള സരിത ആവശ്യം കോടതി അംഗീകരിച്ചില്ല. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് സരിത നായരെ കോഴിക്കോട് കസബ പൊലീസ്​ അറസ്റ്റ് ചെയ്​തത്​.

തട്ടിപ്പ് കേസിൽ നേരത്തെ വിധി പറയാൻ നിശ്ചയിച്ചെങ്കിലും പ്രതികളാരും ഹാജരാവാത്തതിനെ തുടർന്ന്​ മൂന്നാം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസേ്ട്രറ്റ് കോടതി വിധി ഏപ്രിൽ 27ലേക്ക്​ മാറ്റുകയായിരുന്നു. വിധി ദിവസം ഹാജരാവത്തതിനെ തുടർന്ന് രണ്ടാംപ്രതി സരിത നായരുടെ ജാമ്യം റദ്ദാക്കുകയും ചെയ്​തു. മാത്രമല്ല സരിതയെ അറസ്​റ്റുചെയ്ത് ഹാജരാക്കാൻ ജില്ല പൊലീസ് മേധാവി എ.വി. ജോർജിനോട്​ നിർദ്ദേശിക്കുകയും ചെയ്​തു. കസബ സി.ഐ മുഖേന അറസ്​റ്റ്​ വാറന്‍റ് പുറപ്പെടുവിച്ചിട്ടും ഹാജരാവാത്തതിനെ തുടർന്നാണ് നേരിട്ട്​ അറസ്​റ്റ് ചെയ്​തത്​.

നടക്കാവ‌് സെൻറ് വിൻസെന്‍റ് കോളനി 'ഫജർ' ഹൗസിൽ അബ്​ദുൽ മജീദി​ന്‍റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന‌് പറഞ്ഞ‌് 42.7 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ‌് കേസ‌്. ഹൈകോടതിയിൽ നിന്ന് കീഴ്ക്കോടതിയിൽ ഹാജരാവുന്നതിന് ഇളവ് നൽകിയത് നിലനിൽക്കുന്നുവെന്ന് കാണിച്ച് സരിതക്ക് വേണ്ടി നൽകിയ ഹരജി നേരത്തേ കോടതി തള്ളിയിരുന്നു. ഹൈക്കോടതി നൽകിയ ഇളവിന്‍റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയാണ് നടപടി. ഒന്നാം പ്രതി ബിജു രാധാകൃഷ‌്ണൻ കേസിൽ നേരത്തേ ജാമ്യമെടുത്തിരുന്നു. മൂന്നാം പ്രതി മണിമോനെതിരെ നേരത്തേ വാറന്‍റ് നിലവിലുണ്ട്.

സോളാർ കേസിലെ നിലവിലെ കേസുകൾ കൂടാതെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ലും കെ.​ടി.​ഡി.​സി​യി​ലും ജോ​ലി വാ​ഗ്‌​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങിയെന്ന പുതിയ കേസിൽ സ​രി​ത​ നായർക്കെ​തി​രെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോ​ലി വാ​ഗ്‌​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി എ​ന്നാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത കേ​സ്. 11 ല​ക്ഷം ത​ട്ടി​യെ​ന്ന ഓ​ല​ത്താ​ന്നി സ്വ​ദേ​ശി അ​രു​ണിന്‍റെ പ​രാ​തി​യി​ൽ സ​രി​ത നാ​യ​രെ ര​ണ്ടാം പ്ര​തി​യാ​ക്കിയാണ് പൊ​ലീ​സ് കേ​സെ​ടു​ത്തത്.

ഈ കേസിൽ മാസങ്ങൾക്ക് ശേഷം ഏപ്രിൽ 17നാണ് ആദ്യ അറസ്റ്റ് നടന്നത്. ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്തിലെ സി.പി.ഐ അംഗവുമായ രതീഷാണ് അറസ്റ്റിലായത്. ഇ​ട​നി​ല​ക്കാ​രനാ​യി പ്ര​വ​ർ​ത്തി​ച്ച കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ഷാജു പാലിയോടും സരിത നായരുമാണ് രണ്ടും മൂന്നും പ്രതികൾ. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതായി രതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ട​ക്കം ഒ​പ്പി​ട്ട വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെന്നാണ് വിവരം. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കെ.​ടി.​ഡി.​സി​യി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പാ​ലി​യോ​ട് സ്വ​ദേ​ശി നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കുകയാണ്.

നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന്​ ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന്​ കരുതുന്ന ശബ്​ദരേഖയും ഇതിനിടെ പുറത്തുവന്നിരുന്നു. പ​രാ​തി​ക്കാ​ര​നായ അരുണുമായുള്ള സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. സി.പി.എമ്മിന്​ തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടി​നാണെന്നും സരിത അവകാശവാദം ഉന്നയിക്കുന്നുണ്ട്​. ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ നാ​ലു​പേ​ര്‍ക്ക് ജോ​ലി ന​ല്‍കി. പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും ശ​ബ്​​ദ​രേ​ഖ​യിൽ സരിത പറഞ്ഞിരുന്നു.

തൊഴില്‍തട്ടിപ്പ് കേസിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുൻ എം.ഡി സ്പർജൻ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തട്ടിപ്പിന് ഇരയായ പരാതിക്കാർ അന്വേഷണ സംഘത്തിന് കൈമാറിയ സരിത നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയുടെ വിശദാംശങ്ങളാണ് പുറത്തായത്.

Tags:    
News Summary - Saritha nair arrest in Solar Theft Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.