തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരിയായ സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.
സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് ആദ്യം സരിത സഹകരിച്ചിരുന്നെങ്കിലും പിന്നീട് മൊഴി രേഖപ്പെടുത്താൻ എത്തിയില്ല. ഇപ്പോൾ വീണ്ടും പരാതിയുമായി എത്തിയതിനെ തുടർന്നാണ് പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. അതിെൻറ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രിമാരുടെ ഔദ്യോഗിക വസതിയിൽ വരെ പോയി തെളിവെടുക്കാനുള്ളതിനാൽ നീക്കം കരുതലോടെ മതിയെന്നാണ് അന്വേഷണസംഘത്തിനുള്ള നിർദേശം. ആറുപേർക്കെതിരെ കൂടി ദക്ഷിണ മേഖല എ.ഡി.ജി.പി എസ്. അനിൽകാന്തിന് സരിത പരാതി നൽകിയിട്ടുണ്ട്. ശബരിമലയിൽനിന്ന് തിരിച്ചെത്തിയശേഷം അനിൽകാന്ത് പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. അതിനിടെ, എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കോടതിയിലേക്ക് നീങ്ങുകയാണെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.