രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള സരിതയുടെ ഹരജി തള്ളി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള സരിത എസ്.നായരുടെ ഹരജി തള്ളി. 2019ലെ വയനാട് ലോക്സഭ മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്തുള്ള ഹരജിയാണ് തള്ളിയത്.

ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. കഴിഞ്ഞ ഒക്ടോബർ 31ന് കേരള ഹൈകോടതിയും സരിതയുടെ ഹരജി തള്ളിയിരുന്നു. ഹൈകോടതി വിധിക്കെതിരെ ഇവർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ, സരിതയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടർന്ന് 2020 നവംബർ രണ്ടിന് സുപ്രിംകോടതി ഹരജി തള്ളി. ഇതിനുശേഷമാണ് ഹരജി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്. എന്നാൽ, ഈ അപേക്ഷയും കോടതി നിരസിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. കഴിഞ്ഞ ഒക്ടോബർ 31ന് കേരള ഹൈക്കോടതിയും സരിതയുടെ ഹരജി തള്ളിയിരുന്നു.

ഹൈകോടതി വിധിക്കെതിരെ ഇവർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സരിതയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടർന്ന് 2020 നവംബർ രണ്ടിന് സുപ്രിംകോടതി ഹരജി തള്ളി. ഇതിനുശേഷമാണ് ഹരജി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്.

Tags:    
News Summary - Saritha's petition questioning Rahul Gandhi's election victory was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.