ന്യൂഡൽഹി: താൻ ബി.ജെ.പിയിൽ ചേരുമെന്ന ഉൗഹാപോഹങ്ങൾ തിരുവനന്തപുരം എം.പി ശശി തരൂർ നിഷേധിച്ചു. ഇത്തരം ഉൗഹാപോഹം ഇടക്കിടെ ഉയർന്നുവരാറുണ്ട്. എന്നാൽ, തെൻറ നിലപാടുകൾ ബി.ജെ.പിയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ആവർത്തിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി താൻ പറഞ്ഞതും എഴുതിയതും ബഹുസ്വരതക്കു വേണ്ടിയുള്ള ഒരു ഇന്ത്യക്കു വേണ്ടിയാണ്. എല്ലാ പൗരന്മാർക്കും സമുദായങ്ങൾക്കും തുല്യമായ അവസരങ്ങളുള്ള ഇന്ത്യയാണ് തെൻറ മനസ്സിലുള്ളത്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അതുകൊണ്ട് ഉൗഹാപോഹങ്ങളിൽ കഴമ്പില്ലെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.
തരൂർ അടക്കം കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേക്കേറാൻ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.