കണ്ണൂർ: അതിവേഗ റെയിൽ പദ്ധതികളുടെ കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഇരട്ടത്താപ്പാണെന്ന് മുംബൈ -അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരത്തിന് നേതൃത്വം നൽകുന്ന ശശികാന്ത് സോണവാനെ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇവിടെ സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്ന സി.പി.എം മഹാരാഷ്ട്രയിൽ മുംബൈ -അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നു. കേരളത്തിൽ പദ്ധതിയെ എതിർക്കുന്ന ബി.ജെ.പി മഹാരാഷ്ട്രയിൽ അതിവേഗ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വൻകിട കോർപറേറ്റുകളോടും സ്വകാര്യവത്കരണത്തോടുമാണ് അവർക്ക് ആഭിമുഖ്യം. നിലവിലുള്ള ഇന്ത്യൻ െറയിൽവേ സംവിധാനത്തെ വികസിപ്പിച്ച് സാധാരണക്കാർക്ക് മിതമായ നിരക്കിൽ പൊതുഗതാഗതത്തിനായി ഉപയുക്തമാക്കുന്നതാണ് വികസനം.
അല്ലാതെ പരിസ്ഥിതിയെ തകർക്കുന്ന എംബാങ്ക്മെൻറ് നിർമാണം വഴിയുള്ള സിൽവർെലെൻ പദ്ധതി പോലുള്ള ബദൽ റെയിൽവേ സംവിധാനം കൊണ്ടുവരുന്നതല്ല. കേരളത്തിലെ സിൽവർലൈൻ പ്രതിരോധ സമിതി ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെയാണ് മഹാരാഷ്ട്രയിലെ പദ്ധതിക്കെതിരെ അവിടെയുള്ള സി.പി.എം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. ഡി. സുരേന്ദ്രനാഥ്, എൻ. സുബ്രഹ്മണ്യൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.