സാങ്കേതിക കാരണത്താൽ മുടങ്ങിയ പെൻഷൻ കുടിശിക കർഷകന് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ ക്ഷേമപെൻഷൻ മുടങ്ങിയ കർഷകന് സർക്കാരിൽ നിന്നും തുക ലഭ്യമാക്കി എത്രയും വേഗം കുടിശിക ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സിന്റിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിപ്പിച്ച സാഹചര്യത്തിൽ ഐ.എഫ്. എസ്. സി കോഡിൽ മാറ്റം വന്നതു കൊണ്ടാണ് 2021 ജനുവരി മുതൽ മേയ് വരെയുള്ള പെൻഷൻ തുക നൽകാതിരുന്നതെന്ന് കൃഷി ഡയറക്ടർ കമീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

പരാതിക്കാരനായ പനവൂർ കൂനൻവേങ്ങ സ്വദേശി പി.എൻ. പുഷ്പാംഗദൻ ബാങ്ക് അക്കൗണ്ടിലുണ്ടായ മാറ്റം കൃഷിഭവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ സേവന പോർട്ടലിൽ പുതുക്കി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺമുതലുള്ള പെൻഷൻ നൽകിയിട്ടുണ്ട്.

കുടിശിക വിതരണത്തിനായി ഫണ്ട് കണ്ടെത്തുമ്പോൾ പെൻഷൻ കുടിശിക നൽകാമെന്ന് സർക്കാർ ഉത്തരവിലുണ്ടെന്നു കൃഷി ഡയറക്ടർ കമീഷനെ അറിയിച്ചു. 2024 മേയ് മുതൽ ചെറുകിട നാമമാത്ര കർഷകർക്ക് നൽകി വരുന്ന കർഷക പെൻഷൻ പരാതിക്കാരന് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Human Rights Commission to pay arrears of pension to farmer due to technical reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.