സ്കൂൾ ബസുകൾ ഇപ്പോഴും ഫിറ്റല്ല

തി​രൂ​ർ: സ്കൂ​ൾ ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 സ്കൂ​ൾ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം.

തി​രൂ​ർ, പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 32 സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മ​ല​പ്പു​റം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ങ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 1,20,000 രൂ​പ പി​ഴ അ​ട​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ഫി​റ്റ്ന​സ് ഇ​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ 12 സ്കൂ​ൾ ബ​സു​ക​ളും ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത ഏ​ഴ് വാ​ഹ​ന​ങ്ങ​ളും പെ​ർ​മി​റ്റ്‌ ഇ​ല്ലാ​ത്ത ര​ണ്ട് സ്കൂ​ൾ ബ​സു​ക​ളും ടാ​ക്സ് അ​ട​ക്കാ​ത്ത ഏ​ഴ് വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 40 ബ​സു​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ആ​ർ.​ടി.​ഒ പി.​എ. ന​സീ​റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. തി​രൂ​രി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി ടാ​ക്സ് അ​ട​ക്കാ​തെ സ​ർ​വി​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സും ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന​ക​ൾ​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നോ​യ് കു​മാ​ർ, അ​രു​ൺ, അ​സൈ​ൻ, ജ​യ​ച​ന്ദ്ര​ൻ, പ്ര​മോ​ദ് ശ​ങ്ക​ർ, അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബി​ൻ ചാ​ക്കോ, പ്രേം​കു​മാ​ർ, അ​ബ്ദു​ൽ ക​രീം, രാ​ജേ​ഷ്, അ​ജീ​ഷ്, സ​ലീ​ഷ്, വി​ജേ​ഷ്, ഡി​ബി​ൻ, മ​നോ​ഹ​ര​ൻ, ഷൂ​ജ, വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം അ​നു​സ​രി​ച്ചു​ള്ള ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ർ.​ടി.​ഒ പി.​എ. ന​സീ​ർ അ​റി​യി​ച്ചു.

Tags:    
News Summary - School buses are still not fit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.