സ്കൂൾ ബസുകൾ ഇപ്പോഴും ഫിറ്റല്ല
text_fieldsതിരൂർ: സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ 40 സ്കൂൾ ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം.
തിരൂർ, പൊന്നാനി, തിരൂരങ്ങാടി, ഏറനാട്, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 32 സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു മലപ്പുറം എൻഫോഴ്സ്മെന്റ് വിങ് പരിശോധന നടത്തിയത്. 1,20,000 രൂപ പിഴ അടക്കാനും നിർദേശമുണ്ട്.
ഫിറ്റ്നസ് ഇല്ലാതെ സർവിസ് നടത്തിയ 12 സ്കൂൾ ബസുകളും ഇൻഷുറൻസ് ഇല്ലാത്ത ഏഴ് വാഹനങ്ങളും പെർമിറ്റ് ഇല്ലാത്ത രണ്ട് സ്കൂൾ ബസുകളും ടാക്സ് അടക്കാത്ത ഏഴ് വാഹനങ്ങളും ഉൾപ്പെടെ 40 ബസുകൾക്കെതിരെയാണ് നടപടി. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. തിരൂരിൽ രണ്ടുവർഷമായി ടാക്സ് അടക്കാതെ സർവിസ് നടത്തിയ സ്വകാര്യ ബസും കണ്ടെത്തി.
പരിശോധനകൾക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ബിനോയ് കുമാർ, അരുൺ, അസൈൻ, ജയചന്ദ്രൻ, പ്രമോദ് ശങ്കർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ അബിൻ ചാക്കോ, പ്രേംകുമാർ, അബ്ദുൽ കരീം, രാജേഷ്, അജീഷ്, സലീഷ്, വിജേഷ്, ഡിബിൻ, മനോഹരൻ, ഷൂജ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വാഹന പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള കർശനമായ നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.