തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ ലയനത്തിനുള്ള നിർദേശം ബുധനാഴ്ചയിലെ മന്ത്രി സഭാ യോഗം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇതുസംബന്ധിച്ച് അ ധ്യാപക, അനധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരുമായ ി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വി.എച്ച ്.എസ്.ഇ ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ (ഡി.ജ ി.ഇ) രൂപവത്കരിക്കാനാണ് ഒരു നിർദേശം. പരിഷ്കരണം പുതിയ അധ്യയനവർഷത്തിൽതന്നെ നടപ്പാക്കാനാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ഡയറക്ടേററ്റുകൾക്ക് കീഴിൽ വെവ്വേറെ പ്രവർത്തിക്കുന്ന പരീക്ഷാവിഭാഗങ്ങൾ ഒന്നാക്കാനാണ് മറ്റൊരു നിർദേശം. ഒരു പരീക്ഷാ കമീഷണർക്ക് കീഴിലാകും പുതിയ പരീക്ഷാവിഭാഗം. പുതുതായി വരുന്ന ജനറൽ എജുക്കേഷൻ ഡയറക്ടറായിരിക്കും പരീക്ഷാ കമീഷണർ. ഹൈസ്കൂളുകളും ഹയർ സെക്കൻഡറികളും ഒന്നിച്ച് പ്രവർത്തിക്കുന്നിടങ്ങളിൽ സ്കൂളിനെ ഒറ്റ യൂനിറ്റാക്കാനും പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കാനുമാണ് മൂന്നാമത്തെ നിർദേശം. ഇത്തരം ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെ ൈവസ് പ്രിൻസിപ്പലാക്കി മാറ്റും.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഘടനയിലും അധ്യാപക തസ്തികയിലും മാറ്റമുണ്ടാകില്ല. ഹയർ സെക്കൻഡറി അധ്യാപകർ ഹൈസ്കൂളിൽ പഠിപ്പിക്കേണ്ടിവരുമെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ല. സ്ഥാപനത്തിെൻറ ഭരണചുമതല വരുന്നതോടെ പ്രിൻസിപ്പലിെൻറ ജോലിഭാരത്തിൽ കുറവുവരുത്തും. ഇതുവഴിയുണ്ടാകുന്ന അധിക പീരിയേഡുകൾ ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകന് നൽകുകയോ അല്ലാത്തിടങ്ങളിൽ െ ഗസ്റ്റ് അധ്യാപകനെ നിയമിക്കുകയോ ചെയ്യും.
വൊക്കേഷനൽ ഹയർ സെക്കൻഡറികളിൽ ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) നടപ്പാക്കുകയാണെന്നും ഇത് പൂർണമാകുന്നതോടെ ഹയർ സെക്കൻഡറിയുടെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഭാഷ, കായിക അധ്യാപകരുടെയും ഭാഷാ ന്യൂനപക്ഷ മേഖലകളിലെ അധ്യാപകരുടെയും പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്ത് പരിഹരിക്കും. അധ്യാപകർ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് മാത്രമേ ലയനം നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു.
ഉന്നയിച്ച ആശങ്കകളിൽ മറുപടി പറയാതെ മന്ത്രി ഒളിച്ചോട്ടമാണ് നടത്തിയതെന്ന് സംയുക്ത അധ്യാപക സമിതി ഭാരവാഹികളായ എം. സലാഹുദ്ദീൻ, എ.കെ. സൈനുദ്ദീൻ, എ.വി. ഇന്ദുലാൽ, കെ.ടി. അബ്ദുൽ ലത്തീഫ്, എസ്. മനോജ്, സാബു ജി. വർഗീസ് എന്നിവർ പറഞ്ഞു. തീരുമാനവുമായി മുന്നോട്ടുപോയാൽ ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കുന്നതുമുതൽ സമരം ആരംഭിക്കുമെന്നും പ്രവേശനോത്സവം ഉൾപ്പെടെ ബഹിഷ്ക്കരിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.