ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ട്ട​പ്പാ​ടി അ​ഗ​ളി ബോ​ഡി​ചാ​ള ഊ​ര് സ​ന്ദ​ർ​ശി​ക്കു​ന്നു

അട്ടപ്പാടിയിൽ അരിവാൾ രോഗത്തിനുള്ള സ്​ക്രീനിങ്​​ ക്യാമ്പ്​ മുടങ്ങിയിട്ട്​ എട്ടുവർഷം

പാലക്കാട്​: അട്ടപ്പാടിയിലെ ഉൗരുകളിൽ എട്ട്​ വർഷമായി അരിവാൾ രോഗത്തിനുള്ള (സിക്കിൾസെൽ അനീമിയ) ടെസ്​റ്റ്​ നടത്താതെ ആരോഗ്യവകുപ്പ്​. ഇത്രയേറെ രോഗികൾ ഉണ്ടായിട്ടും തുടർ പരിശോധനയിൽ ആരോഗ്യവകുപ്പ്​ വരുത്തിയ അലംഭാവത്തി​നെതിരെ പരക്കേ വിമർശനമുയർന്നു. 2013ലാണ്​ ഒടുവിൽ ഇൗ രോഗത്തിനുള്ള പരിശോധന ഉൗരുകളിൽ നടന്നത്​.

സ്​ക്രീനിങ്​​ ക്യാമ്പുകൾ മുടങ്ങികിടക്കുന്നത്​ ഗുരുതര വീഴ്​ചയായി പാലക്കാട്​ ജില്ല കലക്​ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫണ്ടി​െൻറ അപര്യാപ്​തതയും ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമാണ്​ പരി​േശാധന മുടങ്ങാൻ കാരണമെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറയുന്നു​.

കോട്ടത്തറ ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മാത്രമാണ്​ നിലവിൽ ടെസ്​റ്റ്​ നടത്തുന്നത്​. ആരോഗ്യവകുപ്പ്​ റിപ്പോർട്ട്​ പ്രകാരം 200 അരിവാള്‍ രോഗികളാണ് അട്ടപ്പാടിയിലുള്ളത്. ഇവരിൽ എട്ടു പേര്‍ ഗര്‍ഭിണികളാണ്. ആറു മാസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ 40 കുട്ടികൾക്ക്​ രോഗമുണ്ട്​​. രോഗം അടുത്ത തലമുറയിലേക്ക് വ്യാപിക്കാൻ സാധ്യത ഉണ്ടെന്നാണ്​ ആരോഗ്യവകുപ്പി​െൻറ നിഗമനം.

ഏഴു മാസം ഗര്‍ഭിണിയായിരുന്ന അഗളി കൊറവങ്കണ്ടി ഊരിലെ 23കാരി തുളസി കഴിഞ്ഞ മാസം മരിച്ചത്​ സിക്കിള്‍സെല്‍ അനീമിയ ബാധിച്ചായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

ജനിതക കാരണങ്ങളാൽ ചുവന്ന രക്​ത കോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ സിക്കിൾസെൽ അനീമിയ. രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമല്ല. ജീനിലൂടെ അടുത്ത തലമുറയിലേക്കും രോഗം പടരാനുള്ള സാധ്യതയേറെയാണ്​. രോഗമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത 25 ശതമാനമുണ്ട്​​. അതിനാൽ, അരിവാള്‍ രോഗമുള്ള വ്യക്​തികള്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്ന്​ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

എന്താണ്​ അരിവാൾ രോഗം​?

ചുവന്ന രക്​താണുക്കളെ ബാധിക്കുന്ന ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വരാം. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്‌നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും. ശ്വാസം മുട്ടല്‍, കൈകാലുകളില്‍ വേദന, പനി, വയറുവേദന എന്നിവ ഈ രോഗികളില്‍ അനുഭവപ്പെടും. രോഗം ചികിത്സിച്ച്​ ഭേദമാക്കാൻ പറ്റില്ലെങ്കിലും മരുന്നിലൂടെ രോഗത്തി​െൻറ തീവ്രത ഒരു പരിധിവരെ കുറക്കാൻ സാധിക്കും.

Tags:    
News Summary - Screening camp for sickle cell disease in Attappadi stopped for eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.