തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കാൻ ഞായറാഴ്ചയിലെ (ജൂലൈ മൂന്ന്) അവധി ഒഴിവാക്കി എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണവകുപ്പിന്റെ സർക്കുലർ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് സർക്കുലർ ഇറങ്ങിയത്.
ഇതുസംബന്ധിച്ച് സെക്രട്ടേറിയറ്റിലെ സർവിസ് സംഘടന നേതാക്കളുമായി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജൂൺ 29ന് ചർച്ച നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മൂന്നിന് പ്രവൃത്തിദിനമാക്കിയത്. സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കാന്റീൻ, സെക്രട്ടേറിയറ്റ് കോഫി ഹൗസ് എന്നിവ പ്രവർത്തിക്കുമെന്നും പൊതുഭരണവകുപ്പിന്റെ സർക്കുലറിൽ പറയുന്നു. സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30 നകം തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ നിർദേശിച്ചിരുന്നു. മാസത്തിലെ ഒരുഅവധി ദിവസം പ്രവൃത്തി ദിവസമാക്കി ഫയൽ തീർപ്പാക്കണമെന്നും ഫയലുകൾ യാന്ത്രികമായി തീർപ്പാക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമസഭ സമ്മേളനം, ഓണാവധി എന്നിവ വരുന്നതിനാലാണ് സെപ്റ്റംബർ 30 എന്ന തിയതി നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.