മലപ്പുറം: വന്ദേഭാരത് ദൗത്യത്തിെൻറ ആറാം ഘട്ടത്തിൽ വിവിധ ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്കും തിരിച്ചും 300ഒാളം സർവിസ്. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയാണ് ആറാംഘട്ടം. ഷെഡ്യൂൾ കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ടു. കേരളത്തിെല നാല് വിമാനത്താവളങ്ങളിലേക്കായി 148 സർവിസുകളാണ് ഇൗ കാലയളവിൽ ദുബൈ, അബൂദബി, ഷാർജ, ബഹ്റൈൻ, കുവൈത്ത്, മസ്കത്, ദോഹ എന്നിവിടങ്ങളിൽനിന്നുള്ളത്.
തിരിച്ച് 145 സർവിസുകളും. കൂടാതെ, കൊച്ചിയിൽനിന്ന് മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും സർവിസുണ്ട്. മൊത്തം സർവിസിൽ കൂടുതൽ വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിലേക്കാണ്. കുറവ് തിരുവനന്തപുരത്തേക്കും.
ഗൾഫിൽനിന്ന് 42 സർവിസാണ് കരിപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊച്ചി, കണ്ണൂർ 32 വീതവും തിരുവനന്തപുരം 27ഉം. കേരളത്തിൽനിന്ന് തിരിച്ച് ഗൾഫിലേക്ക് 46 സർവിസാണ് കരിപ്പൂരിൽനിന്നുള്ളത്. കൊച്ചിയിൽനിന്ന് 38, കണ്ണൂർ- 35, തിരുവനന്തപുരം- 26. അതേസമയം, സൗദി അറേബ്യയിൽനിന്ന് ഒരൊറ്റ സർവിസ് പോലും ഇൗ ഘട്ടത്തിൽ ഉൾപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.