മലപ്പുറം: കുവൈത്തില്‍ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയവരിൽ ഏഴുപേരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രികളിലാക്കി. തൃശൂര്‍ സ്വദേശിയായ അര്‍ബുദരോഗബാധിതനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചുമ അനുഭവപ്പെട്ട പാലക്കാട് സ്വദേശിയെയും ആരോഗ്യ പ്രശ്‌നങ്ങളുള്ള പത്തനംതിട്ട സ്വദേശിയായ ഗര്‍ഭിണിയെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ശ്വാസതടസ്സം അനുഭവപ്പെട്ട കോഴിക്കോട് സ്വദേശി, വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളുള്ള കാസര്‍കോട് സ്വദേശി, പനിയുള്ള കോഴിക്കോട് സ്വദേശി, ശാരീരിക അസ്വാസ്ഥ്യമുള്ള മറ്റൊരു കോഴിക്കോട് സ്വദേശി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, അടുത്ത ബന്ധുവിെൻറ മരണവുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ചികിത്സാവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേക്ക് മാറ്റി. മറ്റുള്ളവരെ കോവിഡ് കെയര്‍ സെൻററുകളിലേക്ക് അയച്ചു. ഒാരോ പ്രവാസിക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയതായി മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
കുവൈത്ത്, ജിദ്ദ എന്നിവിടങ്ങളിൽനിന്നായി ബുധനാഴ്ച കരിപ്പൂരിൽ വിമാനമിറങ്ങിയ രണ്ടു സംഘങ്ങളിൽ 347 പേരുണ്ടായിരുന്നു. രാത്രി 10.10ന് കുവൈത്തിൽനിന്ന് എത്തിയ ഐ.എക്‌സ്-394 വിമാനത്തിൽ 192 പേരും 12.05ന് ജിദ്ദയില്‍നിന്ന് എത്തിയ എ.ഐ-960 എയര്‍ ഇന്ത്യ വിമാനത്തില്‍ 89 സ്ത്രീകളടക്കം 155 പേരുമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.