ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മതപ്രഭാഷകൻ ഒളിവിൽ

ആലപ്പുഴ: വീട്ടിൽ അതിഥിയായി എത്തി ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മതപ്രഭാഷകൻ ഒളിവിൽ. ഇരിങ്ങാലക്കുട കേന്ദ്ര ീകരിച്ച്​ മതസ്ഥാപനവും അനാഥശാലയും നടത്തുന്ന ഇബ്രാഹിം മൗലവിയാണ്​ (60) ഒളിവിൽ പോയത്​. ഇയാൾക്കായി ഹരിപ്പാട്​ സർക് കിൾ ഇൻസ്​പെക്​ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ജൂലൈ 25നാണ്​ കേസിനാസ്​പദമായ സംഭവം. കൊടുങ്ങല്ലൂർ സ്വദേശിയായ ഇയാൾ ഒരു മത ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു. ആൺകുട്ടിയുടെ പിതാവ്​ മുൻപരിചയക്കാരനായതിനാൽ വീട്ടിലേക്ക്​ ക്ഷണിച്ചു. വീട്ടിലെത്തിയ ഇയാൾ 14 വയസ്സുകാരനെ പീഡിപ്പിച്ച വിവരം പിന്നീടാണ്​ കുട്ടി മാതാവിനോട്​ വെളിപ്പെടുത്തിയത്​. അപ്പോഴേക്കും മൗലവി സ്ഥലംവിട്ടിരുന്നു.

മാനക്കേട്​ ഭയന്ന്​ പിതാവ്​ കേസ്​ കൊടുത്തില്ല. വിഷയത്തി​​െൻറ ഗൗരവം ബോധ്യപ്പെട്ടതിനെ തുടർന്നാണ്​ 29ന്​ പൊലീസിൽ പരാതി കൊടുക്കുന്നത്​. ആലപ്പുഴയിൽനിന്ന്​ ചൈൽഡ്​ ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. വൈദ്യപരിശോധനക്കും വിധേയനായി. വിവരം അറിഞ്ഞ പ്രതി മംഗലാപുരം ഭാഗത്തേക്ക്​ രക്ഷപ്പെട്ടതായാണ്​ വിവരം. ഹരിപ്പാട്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - sexual abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.