കോഴിക്കോട്: നഗരത്തിലെ മാളില്‍ സിനിമ പ്രമോഷൻ പരിപാടിക്കിടെ ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ട് നടിമാരുടെയും വിശദ മൊഴി രേഖപ്പെടുത്തി. ആക്രമിച്ചവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ കണ്ടാലറിയുന്ന രണ്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരിപാടിയിൽ ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം അപലപിച്ച് സംസ്ഥാന വനിത കമീഷന് അധ്യക്ഷ പി. സതീദേവി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് കേരളീയ സമൂഹം ആശങ്കയോടെ കാണണം.
സ്ത്രീകൾക്ക് നിർഭയം പൊതുഇടത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. അഭിമുഖത്തിന് ചെന്ന മാധ്യമപ്രവർത്തകയോട് അപമര്യാദയായി സംസാരിച്ച യുവനടനെതിരെ വനിതകമീഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.