കോട്ടയം: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വൈദികർ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ മൊഴി നൽകാൻ തയാറാകാതെ യുവതി. അൺ എയ്ഡഡ് സ്കൂൾ അധ്യാപികയായിരുന്ന യുവതിയെ ചൂഷണം ചെയ്തുെവന്ന് കാട്ടി തിരുവല്ല മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ ഭർത്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ അഞ്ച് വൈദികരെയും ചുമതലകളിൽനിന്ന് നീക്കി ഒാർത്തഡോക്സ് സഭ നേതൃത്വം അന്വേഷണത്തിന് കമീഷനുകളെ നിയോഗിച്ചിരുന്നു. എന്നാൽ, യുവതി ഇതുവരെ കമീഷനു മുന്നിൽ മൊഴി നൽകാൻ തയാറായിട്ടില്ല.
ആരോപണവിധേയരായ വൈദികരുടെയും സഭ നേതൃത്വത്തിലൊരു വിഭാഗത്തിെൻറയും സമ്മർദമാണ് യുവതി മാറിനിൽക്കാൻ കാരണമെന്ന് സൂചന. പരാതി ദുർബലമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊലീസിനെ സമീപിക്കാനും ഇവർ തയാറായിട്ടില്ല. ഇതിലൂടെ വൈദികരെ രക്ഷിക്കാനാണ് ശ്രമമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സംഭവം നിഷേധിച്ച് രംഗത്തെത്താൻ ഇവർക്കുമേൽ സമ്മർദമുണ്ട്. യുവതി സ്വന്തം വീട്ടിൽനിന്ന് മാറിനിൽക്കുകയാണ്. വിലപേശലുകൾ നടക്കുന്നതായും സൂചനകളുണ്ട്. ആരോപണം ഉന്നയിച്ച ഭർത്താവിനെതിരെ നടപടിക്കും നീക്കമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിെച്ചന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.