‘കെ.എസ്​.യു കൊടി പൊക്കിയാൽ കൊല്ലും’; യൂനി. കോളജില്‍ എസ്​.എഫ്​.​െഎ ​േനതാവി​െൻറ കൊലവിളി

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ കെ.എസ്‌.യുവി​​െൻറ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് എസ്​.എഫ്​.​െഎ ​േനതാവ ി​​െൻറ കൊലവിളി. കഴിഞ്ഞദിവസം രാത്രി യൂനിവേഴ്​സിറ്റി ഹോസ്​റ്റലിൽ നിതിൻ രാജെന്ന കെ.എസ്​.യു പ്രവർത്തകനെ മർദിക്ക ുന്നതിന്​ മുമ്പാണ്​ കോളജിലെ മുൻ ചെയർമാനും എസ്​.എഫ്​.​െഎ നേതാവുമായ മഹേഷി​​െൻറ ‘കൊലവിളി’. ഇതി​​െൻറ ദൃശ്യങ്ങൾ പുറത്തുവന്നു​.

വര്‍ഷങ്ങളായി യൂനിവേഴ്​സിറ്റി ഹോസ്​റ്റലിൽ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ‘ഏട്ടപ്പന്‍’ എന്ന മഹേഷാണ് യൂനിവേഴ്സിറ്റി കോളജില്‍ കെ.എസ്​.യുവി​​െൻറ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്. സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടി കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം ഏല്‍പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം​.
കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനെയും ഉൾപ്പെടെ യൂനിവേഴ്​സിറ്റി കോളജ്​ നിയന്ത്രിച്ചിരുന്നത് ഏട്ടപ്പനാണെന്ന ആക്ഷേപം നേരത്തേതന്നെ ഉയര്‍ന്നിരുന്നു. യൂനിവേഴ്​സിറ്റി കോളജും ഹോസ്​റ്റലും ഇപ്പോഴും നിയന്ത്രിക്കുന്നത്​ പൂർവവിദ്യാർഥികളാണെന്ന ആരോപണം ശരിെവക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​.

എന്നാൽ, ഇതെല്ലാം എസ്​.എഫ്​.​െഎ നേതൃത്വം നിഷേധിക്കുകയാണ്​. മഹേഷ്​ ഗവേഷണ വിദ്യാർഥിയാണെന്നും വിശദീകരിക്കുന്നു. ദൃശ്യങ്ങളിലുള്ളത് എസ്.എഫ്.ഐക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു.

വനിതാ പ്രവർത്തകക്കും മർദനമേറ്റു
തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജില്‍ കെ.എസ്​.യു വനിതാ നേതാവിനെ ഉൾപ്പെടെ എസ്​.എഫ്​.​െഎക്കാർ ആക്രമിച്ച ദൃശ്യങ്ങൾ പുറത്ത്​. കഴിഞ്ഞദിവസം കെ.എസ്​.യു യൂനിറ്റംഗം നിതിൻ രാജിനെ മർദിച്ചതിൽ പ്രതിഷേധിച്ച്​ പഠിപ്പു​മുടക്കി പ്രകടനം നടത്തിയ കെ.എസ്​.യു പ്രവർത്തകരും എസ്​.എഫ്​.​െഎക്കാരും തമ്മിലുള്ള സംഘട്ടനത്തി​​െൻറ ദ​ൃശ്യങ്ങളാണ്​ പുറത്തുവന്നത്​. കെ.എസ്‌.യു വനിതാ നേതാവ്​​ ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്നുവെന്ന്​ ദൃശ്യങ്ങളിൽനിന്ന്​ വ്യക്തമാണ്​. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ കെ.എസ്​.യു പ്രവർത്തകരെ കോളജിൽനിന്ന്​ സസ്​പെൻഡ്​ ചെയ്യുകയായിരുന്നു​ കോളജ്​ അധികൃതർ​.

Tags:    
News Summary - sfi leader threating ksu worker at university collage -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.