പാനൂർ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജില്‍ കയറാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന പ രാതിയുമായി കൂത്തുപറമ്പ് എം.ഇ.എസ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. എൻ. യൂസഫ്. ഡിസംബർ ഒമ്പത് മുതൽ കോളജില്‍ വരാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. എസ്.എഫ്.ഐ പ്രവര്‍ത്തകർ ഉൾ പ്പെടെ 14 പേര്‍ക്ക് അനധികൃതമായി ഹാജര്‍ നല്‍കാത്തതുകൊണ്ടാണ് ഇവര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചു. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നല്കാന് ഒരുങ്ങുകയാണെന്നും ഇടതുപക്ഷ അനുഭാവിയായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്.എഫ്.ഐ പ്രവർത്തകരുടെ പീഡനം കാരണം രാജിവെച്ച് പോയതായും പ്രിൻസിപ്പൽ പറഞ്ഞു.
കൂത്തുപറമ്പ് എം.ഇ.എസ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാർഥികളായ പതിനാല് പേര്‍ക്കാണ് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും കണ്ണൂര്‍ സർവകലാശാല യൂനിയന്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി. ഷൈന്‍, നേതാക്കളായ വിശാല്‍ പ്രേം, മുഹമ്മദ് എന്നിവരും ഇതിലുള്‍പ്പെടുന്നു. ഇവരെ താൽക്കാലികമായി പരീക്ഷയെഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചെങ്കിലും സര്‍വകലാശാല, പരീക്ഷാഫലം തടഞ്ഞുവെച്ചു. കഴിഞ്ഞ മാസം ഒമ്പതിന് കോളജിലെത്തിയ തന്നെ എസ്.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു.
രണ്ട് വര്‍ഷം മുമ്പാണ് കൂത്തുപറമ്പ് എം.ഇ.എസ് കോളജ് പ്രിന്‍സിപ്പലായി പ്രഫ. എന്‍. യൂസഫ് നിയമിതനായത്. തലശ്ശേരി ബ്രണ്ണന്‍ കോളജിലും മൊകേരി ഗവ. കോളജിലും പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇടത് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.എയുടെ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു.
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രിൻസിപ്പലിനെതിരെ നിരവധി വിദ്യാർഥികൾ സർവകലാശാലക്ക് പരാതി നൽകിയിട്ടുണ്ടെന്നും മാനേജ്മെൻറിെൻറ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചതാണെന്നുമാണ് എസ്.എഫ്.ഐ നേതാക്കളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.