തിരുവനന്തപുരം: സി.പി.എം വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ വധശ്രമകേസിലെ പ്രതി റിയാസും. വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളജിലെ കെ.എസ്.യുക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് യൂണിയൻ ചെയർമാനായ റിയാസ്.
രാവിലെ 11 മണിക്ക് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ജാമ്യമില്ലാ കേസിലെ പ്രതിയായ റിയാസ് പങ്കെടുത്തത്. കന്‍റോൺമെന്‍റ് പൊലീസാണ് റിയാസിനെതിരെ കേസെടുത്തത്. മാർച്ചിൽ മുഴുവൻ സമയമുണ്ടായിരുന്ന റിയാസ്, അസിസ്റ്റന്‍റ് പൊലീസ് കമീഷണറുമായി നടത്തിയ ചർച്ചയിലും പങ്കാളിയായി.
കെ.എസ്.യുക്കാരെ ആക്രമിച്ച കേസിൽ നിലവിൽ ആറ് എസ്.എഫ്.ഐക്കാർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ കന്‍റോൺമെന്‍റ് പൊലീസ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.