പെരിന്തൽമണ്ണ: എസ്.എഫ്.ഐ സുവർണ ജൂബിലിയുടെ സംസ്ഥാനതല ആഘോഷത്തിന് തുടക്കം കുറിച്ച് പെരിന്തൽമണ്ണയിൽ നടന്ന വിദ്യാർഥിറാലി പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിെൻറ നേർശബ്ദമായി. 1970ൽ രൂപം കൊണ്ട സംഘടനയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലിയാഘോഷങ്ങൾക്കാണ് തുടക്കമായത്.
പെരിന്തൽമണ്ണ മനഴി സ്റ്റാൻഡിൽ നിന്ന് വൈറ്റ് ഗാർഡുകളുടെ അകമ്പടിയോടെ ആരംഭിച്ച റാലി കോഴിക്കോട് റോഡ് ബൈപാസിൽ സമാപിച്ചു. ബി.ജെ.പിക്കും ആർ.എസ്.എസിനും നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ റാലിയിൽ മുദ്രാവാക്യങ്ങളുയർന്നു. അഖിലേന്ത്യ സെക്രട്ടറി മയൂഖ് ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഫ്സൽ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, അഖിലേന്ത്യ ജോ. സെക്രട്ടറി ദീപ്ഷിത ജോയ്, സംസ്ഥാന സെക്രട്ടറി കെ.എൻ. സച്ചിൻദേവ്, പ്രസിഡൻറ് വി.എ. വിനീഷ്, എസ്.എഫ്.ഐ ഗുജറാത്ത് കോ ഒാഡിനേറ്റർ നിധീഷ് നാരായണൻ, കൺവീനർ നിധീഷ്, തമിഴ്നാട് സെക്രട്ടറി മാരിയപ്പൻ, പ്രസിഡൻറ് കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.