ഷാജി കൈലാസിന്‍റെ മാതാവ് നിര്യാതയായി

തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്‍റെ മാതാവ് ജാനകി എസ്. നായർ (88) നിര്യാതയായി. കുറവൻകോണത്തെ കൈരളി നഗറിലെ തേജസിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിനായിരുന്നു അന്ത്യം. മറ്റു മക്കൾ: കൃഷ്ണ കുമാർ, ശാന്തി ജാനകി, പരേതനായ ജയശങ്കർ.

മരുമക്കൾ: ചിത്ര ഷാജി, അഡ്വ. മിനി കൃഷ്ണകുമാർ. സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെ്തതി. നടന്മാരായ പൃഥിരാജ്, മണിയൻ പിള്ളരാജു, ജഗദീഷ്, അപർണ ബാലമുരളി, സുരേഷ് ഗോപി, ബിജു പപ്പൻ, നിർമാതാവ് ഡോൾവിൻ കുര്യാക്കോസ്, തിരക്കഥാകൃത്ത് ജിനു എബ്രഹാം തുടങ്ങിയവരും വീട്ടിലെത്തി.

സംസ്കാരം വൈകീട്ട് നാലിന് ശാന്തികവാടത്തിൽ.

Tags:    
News Summary - Shaji Kailas mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.