കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എ പാർട്ടിബന്ധം തുറന്നുപറഞ്ഞത് സി.പി.എമ്മിനെ വെട്ടിലാക്കി. കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, ടി.വി. രാേജഷ് എം.എൽ.എ എന്നിവരടക്കം പ്രതികളായ കേസിൽ ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തുവന്നു. ഇൗ ആവശ്യവുമായി കേസന്വേഷിക്കുന്ന സി.ബി.െഎ സംഘത്തെ സമീപിക്കാെനാരുങ്ങുകയാണ് അവർ.
യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്. പി. ജയരാജൻ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സമീപത്തെ പാർട്ടിഗ്രാമത്തിൽ ഷുക്കൂറിനെ ഏറെനേരം തടഞ്ഞുവെച്ച ആക്രമികൾ വിചാരണനടത്തി കൊലെപ്പടുത്തുകയായിരുന്നു. പാർട്ടി കോടതിയെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് അറിവില്ലെന്നും പി. ജയരാജനെയും മറ്റും കേസിൽ കുടുക്കിയതാണെന്നുമാണ് സി.പി.എം നിലപാട്.
എന്നാൽ, ചാനൽ ചർച്ചയിൽ ഷംസീർ പറഞ്ഞത് ഇങ്ങനെ. ‘‘ഷുക്കൂറിേൻറത് ആസൂത്രിതമായ കൊലപാതകമായിരുന്നില്ല. ആൾക്കൂട്ടം ആക്രമിച്ചതാണ്. അതൊരു ആൾക്കൂട്ട മനഃശാസ്ത്രമായിരുന്നു. അതിനെ ഞങ്ങൾ ന്യായീകരിച്ചിട്ടില്ല. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടുമില്ല.’’ കൊല നടത്തിയവരെക്കുറിച്ചും മറ്റും പാർട്ടിക്ക് അറിയാമായിരുന്നുവെന്ന് വ്യാഖ്യാനിക്കാനുള്ള പഴുത് ഷംസീറിെൻറ വാക്കുകളിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് കേസന്വേഷിക്കുന്ന സി.ബി.െഎ സംഘത്തെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.