സംവിധായകൻ ഷാനവാസിനെ​ കൊച്ചിയിൽ എത്തിച്ചു; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെതുടർന്ന്​ ഗുരുതരാവസ്ഥയിലായ​ 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ ഷാനവാസ്​ നരണിപ്പുഴയെ കോയമ്പത്തൂരിൽനിന്ന്​ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില അതിഗുരുതരമായി തുടരുകയാണ്​.

വെൻറിലേറ്റർ സൗകര്യമുള്ള പ്രത്യേക ആംബുലൻസിൽ ബുധനാഴ്​ച വൈകീട്ട് ആറിന്​​​ കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയി​ൽനിന്ന്​ പുറപ്പെട്ട്​ രാത്രി ഒമ്പതോടെയാണ്​ കൊച്ചി ആസ്​റ്റർ മെഡ്​സിറ്റിയിൽ എത്തിച്ചത്​. നാട്ടുകാരും പൊലീസും ചേർന്ന്​ സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ്​ ട്രാഫിക്​ ക്രമീകരണമൊരുക്കിയത്​. വാളയാറിൽനിന്ന്​ വട​ക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴി ഒന്നരമണിക്കൂർ കൊണ്ട്​ കൊച്ചിയിൽ എത്തിച്ചു.

കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പുതിയ സിനിമയുടെ ജോലിക്കി​ടെയാണ്​ മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്​ ഹൃദയാഘാതം സംഭവിച്ചത്​. തുടർന്ന്​ സുഹൃത്തുക്കൾ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രാമധ്യേ ആംബുലൻസിൽവെച്ച്​ രക്തസ്രാവവുമുണ്ടായി.

ഇതിനിടെ, ഷാനവാസ്​ മരിച്ചതായി വ്യാഴാഴ്​ച ഉച്ചയോടെ സിനിമ സാ​ങ്കേതികപ്രവർത്തകരു​ടെ കൂട്ടായ്​മായ ഫെഫ്​കയുടെ ഫേസ്​ബുക്ക്​ പേജിലും തുടർന്ന്​ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചു. കുടുംബാംഗങ്ങൾ ഇത്​ നിഷേധിക്കുകയും ഷാനവാസ്​ വെൻറിലേറ്ററിലാണെന്നും ഹൃദയമിടിപ്പ്​ നിലച്ചിട്ടില്ലെന്നും അദ്​ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നും സംവിധായകൻ വിജയ്​ബാബു ഫേസ്​ബ​ുക്കിലൂടെ അറിയിക്കുകയും ചെയ്​തു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതോടെ ഷാനവാസിനെ സുഹൃത്തുക്കൾ കൊച്ചിയിലെ ആശുപത്രിയിലേക്ക്​ മാറ്റാൻ​ തീരുമാനിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.