വടുതല: കോവിഡ് കാലത്ത് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കാക്കി എം.എൽ.എ ഓഫിസ് ഒരു ദിനം ഒരു പഞ്ചായത്തിൽ എന്ന പരിപാടിയുടെ ഭാഗമായി തുറവൂർ പാട്ടുകുളങ്ങരയിലെ ഷാനിമോൾ ഉസ്മാെൻറ ഓഫിസ് ചൊവ്വാഴ്ച അരൂക്കുറ്റി പഞ്ചായത്ത് വടുതല ജമാഅത്ത് സ്കൂളിൽ പ്രവർത്തിച്ചു. തെർമൽ സ്കാനർ, സാനിറ്റൈസർ ഉപയോഗിച്ചും സമൂഹ അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങളോടെയാണ് പ്രവർത്തിച്ചത്.
255ഓളം ആളുകൾ ചികിത്സ സഹായം, ബി.പി.എൽ കാർഡ്, ഭവന നിർമാണ സഹായം, റോഡുകൾ, നടപ്പാതകൾ തുടങ്ങിയ ആവശ്യങ്ങളുമായി ഓഫിസിൽ എത്തി. വിവിധ ആവശ്യങ്ങൾക്ക് നൽകേണ്ട സാക്ഷ്യപത്രങ്ങളും കത്തുകളും നേരിട്ട് നൽകിയും ഓഫിസുകളിലെ മേലധികാരികളെ നേരിട്ട് ബന്ധപ്പെട്ടും പരാതികൾ തീർപ്പാക്കി.
വരുംദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറ്റു പഞ്ചായത്തുകളിലും ഓരോ ദിവസം ഓഫിസ് പ്രവർത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.