തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ ഏറ്റവും വിശ്വസ്തനായ ഉദ്യാഗസ്ഥനാണ് ഇന്ന് ഇ.ഡി അറസ്റ്റ് ചെയ്ത മുതിർന്ന ഐ.എ.എസുകാരനായ എം. ശിവശങ്കർ. 1996ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായ കാലത്ത് തുടങ്ങിയതാണ് ഈ ബന്ധം. അന്ന് വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നെങ്കിലും ചീഫ് സെക്രട്ടറിയേക്കാൾ അധികാരം പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതോടെ 'സൂപ്പർ സെക്രട്ടറി' എന്നാണ് ഉദ്യോഗസ്ഥർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഇത്രയും ഉന്നത സ്ഥാനത്ത് നിന്നാണ് വിവാദമായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാകുന്നത്. അതോടെ സർക്കാറിനും ഇടതുമുന്നണിക്കും അനഭിമതനായി. 'വഞ്ചകൻ' എന്നാണ് ഇടത്, സി.പി.എം നേതാക്കൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ പൂർണമായും തള്ളിപ്പറഞ്ഞിട്ടിെല്ലന്നത് ശ്രദ്ധേയം.
പിണറായി സർക്കാറിൽ ആദ്യം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു നിയമനം. പിന്നീട് ഐ.ടി വകുപ്പ് സെക്രട്ടറിയായി. പകരം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കുവന്ന എം.വി. ജയരാജനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും മാറിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും കരുത്തനായി ഇദ്ദേഹം മാറി. ഒടുവിൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും ശിവശങ്കർ ചുമതലയേറ്റു.
ഈ സ്ഥാനത്തിരുന്ന് കൊണ്ടാണ് അദ്ദേഹം സ്വർണക്കടത്തിൽ സ്വപ്ന സുരേഷിനും സംഘത്തിനും ഒത്താശ ചെയ്തു കൊടുത്ത്. വിവാദമായ സ്പ്രിൻക്ലർ ഇടപാടിൽ സ്വന്തം ബോധ്യത്തിലാണ് കരാർ ഒപ്പിട്ടതെന്നാണ് ഇദ്ദേഹം തുറന്നുപറഞ്ഞത്. വന്യൂവകുപ്പിൽ ഡെപ്യൂട്ടി കലക്ടറായിരിക്കെ, 1995ലാണ് ഇദ്ദേഹത്തിന് കൺഫേഡ് ഐ.എ.എസ് കിട്ടിയത്. മലപ്പുറം ജില്ല കലക്ടറായാണ് ഐ.എ.എസ് പദവിയിൽ സർവിസ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.