ചെങ്ങന്നൂർ: ശോഭന േജാർജിെൻറ ഇടതുമുന്നണിപ്രവേശം വാക്കുകളിലും ചുവപ്പ് ചേർത്തുകൊണ്ടായിരുന്നു. പാടിപ്പതിഞ്ഞ മുദ്രാവാക്യങ്ങൾ വലിച്ചെറിഞ്ഞ് പുതിയ മുദ്രാവാക്യത്തിെൻറ ഉദ്ഘാടനവും അവർ നടത്തി. ചെങ്ങന്നൂർ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺെവൻഷനായിരുന്നു വേദി. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനുമുന്നിൽ പുഞ്ചിരിയോടെ ലാൽസലാം പറഞ്ഞാണ് അവർ എത്തിയത്.
ഇടതുമുന്നണിയുടെ മുതിർന്ന നേതാക്കളെയെല്ലാം അവർ അഭിവാദ്യം ചെയ്തു. സ്വാഗതപ്രസംഗത്തിനിടെയാണ് ശോഭന വേദിയിലെത്തിയത്.
2003 ൽ കെ. കരുണാകരൻ കൊളുത്തിയ ചുവന്ന വെളിച്ചത്തിൽ തുടങ്ങിയതാണ് തെൻറ ഇടതുപക്ഷ ബന്ധമെന്ന് പറഞ്ഞായിരുന്നു ശോഭനയുടെ പ്രസംഗം. കോൺഗ്രസ് വിട്ടശേഷം പലതരത്തിലുള്ള ആക്ഷേപങ്ങളും തനിെക്കതിരെ ഉണ്ടായി. ഇനി അതിനാരും മുതിരില്ല. ചെങ്ങന്നൂരിൽ സജി ചെറിയാെൻറ വിജയം ഉറപ്പാണ്. എറണാകുളത്ത് ഡോ. സെബാസ്റ്റ്യൻപോൾ, തിരുവല്ലയിൽ പ്രഫ.വർഗീസ് ജോർജ്, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരുടെ പ്രചാരണത്തിൽ പങ്കുവഹിച്ചതും അവർ അനുസ്മരിച്ചു. കെ. കരുണാകരൻ കഴിഞ്ഞാൽ ഇഷ്ട നേതാവ് പിണറായി വിജയനാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള കാര്യവും ശോഭന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.