കോങ്ങാട് (പാലക്കാട്): സംഘ്പരിവാർ പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച സിനിമ ചിത്രീകരണം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സംരക്ഷണത്തിൽ പുനരാരംഭിച്ചു. ആഷിക്, ഷിനു, സൽമാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'നീയാം നദി' സിനിമയുടെ ചിത്രീകരണമാണ് തൃപ്പലമുണ്ട കിളിയരികിൽ ഭാഗത്ത് പുനരാരംഭിച്ചത്.
സിനിമ കടമ്പഴിപ്പുറം വായില്യാംകുന്ന് ഭഗവതി ക്ഷേത്രപരിസരത്ത് ചിത്രീകരിക്കാനുള്ള ശ്രമം തടയുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് അഞ്ച് സംഘ്പരിവാർ പ്രവർത്തകരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.കെ. സുകുമാരൻ, മേഖല കമ്മിറ്റി അംഗങ്ങളായ ശ്യാംപ്രസാദ്, ശശി എന്നിവരുടെ നേതൃത്വത്തിൽ 30ഓളം പേർ ഒരുക്കിയ സംരക്ഷണ വലയത്തിലാണ് തൃപ്പലമുണ്ട കിളിയരികിൽ ചിത്രീകരണം പുനരാരംഭിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധമെന്ന നിലക്ക് കൂടിയാണ് സംരക്ഷണമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.